Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKeralaതൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ അപ്പീലിൽ വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി,...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ അപ്പീലിൽ വിധി പറയുന്നത് തിങ്കളാഴ്ചയിലേക്ക് മാറ്റി, ഉറ്റുനോക്കി കേരളം | Antony Raju

🎙️ Latest Podcast

തിരുവനന്തപുരം: ലഹരിമരുന്ന് കേസിലെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽആന്റണി രാജുവിനെതിരായ ശിക്ഷാ വിധിയിൽ തിങ്കളാഴ്ച നിർണ്ണായക വിധി വരും. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ ശിക്ഷാ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി, വിധി പറയുന്നത് ഫെബ്രുവരി 16-ലേക്ക് മാറ്റുകയായിരുന്നു.(Evidence corruption case, Verdict in Antony Raju’s appeal on Monday)

അടിവസ്ത്രത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തിയ കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്നാണ് കേസ്. ഈ കുറ്റത്തിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു.

കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഒന്നാം പ്രതിയായിരുന്ന കോടതി ജീവനക്കാരൻ ജോസിനും മൂന്ന് വർഷം തടവ് ശിക്ഷ ലഭിച്ചിരുന്നു. അപ്പീൽ കാലയളവിൽ പ്രതികൾക്ക് മജിസ്‌ട്രേറ്റ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.