Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala
HomeKeralaതൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ ഹർജിയിൽ വാദം പൂർത്തിയായി, വിധി ഫെബ്രുവരി...

തൊണ്ടിമുതൽ കേസ്: ആൻ്റണി രാജുവിൻ്റെ ഹർജിയിൽ വാദം പൂർത്തിയായി, വിധി ഫെബ്രുവരി 12ന് | Antony Raju

🎙️ Latest Podcast

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജിയിൽ വാദം പൂർത്തിയായി. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഫെബ്രുവരി 12-ന് ഈ അപ്പീലിൽ വിധി പ്രസ്താവിക്കും.(Evidence corruption case, Hearing on Antony Raju’s petition completed)

കീഴ്‌ക്കോടതി വിധിച്ച തടവുശിക്ഷ ജില്ലാ സെഷൻസ് കോടതി നേരത്തെ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. ഇതിനാൽ അദ്ദേഹത്തിന് നിലവിൽ ജയിലിൽ പോകേണ്ടി വരില്ല. ശിക്ഷ മരവിപ്പിച്ചെങ്കിലും അദ്ദേഹം കുറ്റക്കാരനാണെന്നവിധിക്ക് സ്റ്റേ ലഭിച്ചിട്ടില്ല. അതിനാൽ നിയമസഭാംഗത്വത്തിൽ നിന്നുള്ള അയോഗ്യത നിലവിൽ തുടരുകയാണ്.

മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ട വിദേശ പൗരനെ രക്ഷിക്കാനായി കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കുറ്റം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.