Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeKerala'സതീശൻ കൈചൂണ്ടുന്നത് പോലും PR ഏജൻസി പറഞ്ഞിട്ട്': V ശിവൻകുട്ടി |...

‘സതീശൻ കൈചൂണ്ടുന്നത് പോലും PR ഏജൻസി പറഞ്ഞിട്ട്’: V ശിവൻകുട്ടി | VD Satheesan

🎙️ Latest Podcast

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിക്കുന്ന ആരോപണങ്ങൾ പിആർ ഏജൻസികൾ തയ്യാറാക്കി നൽകുന്നതാണെന്ന് വി. ശിവൻകുട്ടി. പ്രസംഗത്തിനിടെ സതീശൻ കൈചൂണ്ടുന്നതുപോലും ഏജൻസികളുടെ നിർദ്ദേശപ്രകാരമാണെന്നും ഇത്തരം കൃത്രിമമായ ആക്ഷേപങ്ങൾ ഉപേക്ഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.( Even VD Satheesan pointing his finger was decided by the PR agency, says V Sivankutty)

സിപിഐഎം-കോൺഗ്രസ് ഡീൽ ആരോപണം കേരളത്തിൽ ഒരിടത്തും വിലപ്പോകില്ല. സതീശൻ പറയുന്ന കാര്യങ്ങളെല്ലാം പുച്ഛത്തോടെ തള്ളിക്കളയുന്നു. ഇതിന് ജനം വോട്ടിലൂടെ മറുപടി നൽകും.

സതീശന്റെ വസതിയിൽ വെച്ച് അദ്ദേഹം ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ഇതിന് തന്റെ കൈവശം തെളിവുകളൊന്നുമില്ലെങ്കിലും സതീശന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ശിവൻകുട്ടി വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.