Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaപ്രമുഖ ചരിത്രകാരൻ KN പണിക്കർ അന്തരിച്ചു | KN Panikkar

പ്രമുഖ ചരിത്രകാരൻ KN പണിക്കർ അന്തരിച്ചു | KN Panikkar

🎙️ Latest Podcast

തിരുവനന്തപുരം: പ്രമുഖ ചരിത്രകാരൻ ഡോ. കെ.എൻ. പണിക്കർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരളത്തിന്റെ വിദ്യാഭ്യാസ, ചരിത്ര ഗവേഷണ മേഖലകളിൽ അമൂല്യമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.(Eminent historian KN Panikkar passes away )

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മുൻ വൈസ് ചാൻസലർ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ ആദ്യ ചെയർമാൻ, കേരള ചരിത്ര ഗവേഷണ കൗൺസിൽ മുൻ അധ്യക്ഷൻ എന്നീ നിലകളിലും, ഡൽഹി ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽ ചരിത്രവിഭാഗം പ്രൊഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ചാവക്കാട് ബോർഡ് ഹൈസ്കൂൾ, പാലക്കാട് ഗവ. വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക, ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് രാജസ്ഥാൻ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും പി.എച്ച്.ഡിയും കരസ്ഥമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.