തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡ് ഉയരത്തിലേക്ക്. ഇന്നലെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം 5836 മെഗാവാട്ടായി ഉയർന്നു. വേനൽ ചൂട് കടുത്തതോടെ എ സിയുടെയും മറ്റും ഉപയോഗം വർദ്ധിച്ചതാണ് ഇതിന് പ്രധാന കാരണം.(Electricity consumption is rising in the state, KSEB says no need to worry)
വൈദ്യുതി ഉപഭോഗത്തിൽ വൻ വർദ്ധനവ് വരുത്തുന്നത് എയർ കണ്ടീഷണറുകളും ഇൻഡക്ഷൻ കുക്കറുകളുമാണെന്ന് കെഎസ്ഇബിയുടെ വിലയിരുത്തൽ. ഉപഭോഗം ഉയരുന്നുണ്ടെങ്കിലും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല.
കേരളത്തിൽ നിലവിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതേസമയം, ചൂടിന് ആശ്വാസമേകാൻ ഇന്ന് മുതൽ ഇടിമിന്നലോട് കൂടി വേനൽമഴ ലഭിച്ചേക്കാനും സാധ്യതയുണ്ട്.

