Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeKeralaഎടയാർ തീപിടുത്തം: മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം...

എടയാർ തീപിടുത്തം: മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകാൻ കളക്ടറുടെ നിർദേശം | Fire

🎙️ Latest Podcast

കൊച്ചി: എടയാർ വ്യവസായ മേഖലയിലെ കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകാൻ ജില്ലാ കളക്ടർ നിർദേശിച്ചു. അപകടത്തിൽ മരിച്ച ബിഹാർ സ്വദേശി ശത്രുഘ്ജ്ഞന്റെ കുടുംബത്തിനാണ് സഹായം നൽകേണ്ടത്.(Edayar fire, Collector orders Rs 5 lakh compensation to the family of deceased worker)

ദുരന്തത്തിന് ഇരയായ കുടുംബത്തെ സഹായിക്കുന്നതിനായി ചില നിർദേശങ്ങളും കളക്ടർ മുന്നോട്ടുവെച്ചു. മരിച്ച തൊഴിലാളിയുടെ മക്കളുടെ പഠനത്തിനാവശ്യമായ മുഴുവൻ ചെലവുകളും കമ്പനി തന്നെ വഹിക്കണം. ശത്രുഘ്ജ്ഞന്റെ ഭാര്യക്ക് താൽപ്പര്യമുണ്ടെങ്കിൽ അവർക്ക് കമ്പനിയിൽ ജോലി നൽകാനും നിർദേശമുണ്ട്.

കരിയോയിൽ സംസ്കരണ യൂണിറ്റിലുണ്ടായ തീപിടുത്തത്തിൽ കമ്പനിയുടെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ചകൾ ഉണ്ടായതായാണ് അധികൃതരുടെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.