Times Kerala

 ഓട്ടോക്കുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ കണ്ടെത്തി

 
ഓട്ടോക്കുള്ളിൽ ഡ്രൈവർ മരിച്ച നിലയിൽ കണ്ടെത്തി
 

അടൂർ: ഓട്ടോറിക്ഷ ഡ്രൈവറെ ഓട്ടോക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂർ കണ്ണംകോട് തറയിലയ്യത്ത് വീട്ടിൽ ബിനീഷ് (39) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിൽനിന്നും ഓട്ടോയുമായി പുറത്തുപോയതായിരുന്നു ബിനീഷ്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം ഓട്ടോക്കുള്ളിൽ കണ്ടത്. 

അടൂർ സെൻട്രൽ ടോളിനു സമീപത്തുള്ള വർക് ഷോപ്പിൽ ഓട്ടോ നിർത്തിയിട്ടതായിരുന്നു.  ഭാര്യ: ഷീന. മക്കൾ: ഹാഫിസ്, ഹാദിയ.
 

Related Topics

Share this story