Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKeralaസാദിഖലി തങ്ങൾക്കെതിരായ സൈബർ അധിക്ഷേപം: മുസ്ലീം ലീഗിൻ്റെ പരാതിയിൽ കേസെടുത്തു, വ്യക്തിഹത്യയെന്ന്...

സാദിഖലി തങ്ങൾക്കെതിരായ സൈബർ അധിക്ഷേപം: മുസ്ലീം ലീഗിൻ്റെ പരാതിയിൽ കേസെടുത്തു, വ്യക്തിഹത്യയെന്ന് KT ജലീൽ | Sadiq Ali Thangal

🎙️ Latest Podcast

മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ നടന്ന സൈബർ അധിക്ഷേപത്തിൽ മലപ്പുറം സൈബർ ക്രൈം പോലീസ് കേസെടുത്തു. വ്യാജ ഐഡിയിൽ നിന്ന് തങ്ങളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പോസ്റ്റിട്ട സംഭവത്തിൽ മുസ്ലിം ലീഗ് നൽകിയ പരാതിയിലാണ് നടപടി. (Cyber ​​abuse against Sadiq Ali Thangal, Case registered on complaint)

തങ്ങൾക്കെതിരായ സൈബർ ആക്രമണം വ്യക്തിഹത്യയാണെന്നും ഇതിനെതിരെ പോലീസ് ശക്തമായി ഇടപെടണമെന്നും കെ.ടി. ജലീൽ ആവശ്യപ്പെട്ടു. ഏത് മാന്യനെയും മോശമായി ചിത്രീകരിക്കാൻ എഐ ചിത്രങ്ങൾ ഉൾപ്പെടെ ഉപയോഗിക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

വിഷയത്തിന്റെ ഗൗരവം മുഖ്യമന്ത്രിയെ നേരിട്ട് അറിയിക്കുമെന്ന് കെ.ടി. ജലീൽ വ്യക്തമാക്കി. സാദിഖലി തങ്ങളെ രാഷ്ട്രീയമായി വിമർശിച്ചിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നും പറഞ്ഞ അദ്ദേഹം, എന്നാൽ വ്യക്തിപരമായ ആക്ഷേപങ്ങളോട് യോജിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു. വ്യക്തിഹത്യ നടത്തുന്ന കുൽസിത ശ്രമങ്ങൾക്കെതിരെ തങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.