Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKeralaCPI നേതാവ് RSS വേദിയിൽ: വിശദീകരണം തേടി നേതൃത്വം | CPI

CPI നേതാവ് RSS വേദിയിൽ: വിശദീകരണം തേടി നേതൃത്വം | CPI

🎙️ Latest Podcast

കാസർഗോഡ്: സി.പി.ഐ നേതാവും മീഞ്ച പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സുന്ദരി ഷെട്ടി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുന്നു. ഹൊസങ്കടിയിൽ നടന്ന ഹിന്ദു ഏകത സമ്മേളനത്തിലാണ് സുന്ദരി ഷെട്ടി പങ്കെടുത്തത്.(CPI leader at RSS stage, Leadership seeks explanation)

സി.പി.ഐയുടെ സജീവ പ്രവർത്തകയായ ഇവർ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കടമ്പാർ വാർഡിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. ഇടതുപക്ഷ നിലപാടുകൾക്ക് വിരുദ്ധമായി ആർ.എസ്.എസ് വേദിയിൽ പ്രത്യക്ഷപ്പെട്ട നടപടിയിൽ പ്രതിഷേധം ശക്തമാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും നേതാവിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സി.പി.ഐ ജില്ലാ നേതൃത്വം അറിയിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.