Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKerala‘മിന്നൽ മാജിക്’: മദ്യത്തിന് പേരിട്ടതിൽ കോടതി റിപ്പോർട്ട് തേടി | Minnal...

‘മിന്നൽ മാജിക്’: മദ്യത്തിന് പേരിട്ടതിൽ കോടതി റിപ്പോർട്ട് തേടി | Minnal Magic

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യത്തിന് ‘മിന്നൽ മാജിക്’ എന്ന് പേരിട്ടതിനെതിരെ നൽകിയ പരാതിയിൽ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. മ്യൂസിയം എസ്.എച്ച്.ഒയോട് ബുധനാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.(Court seeks report on naming the liquor Minnal Magic)

ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മദ്യത്തിന് പേരിട്ടത് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡി.സി.സി ജനറൽ സെക്രട്ടറിയാണ് പരാതി നൽകിയത്. മദ്യത്തിന്റെ ഉത്പാദനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കുന്നുണ്ട്. ഇത് മറികടന്നാണ് പുതിയ പേര് പ്രഖ്യാപിച്ചതെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു.

മതിയായ ലൈസൻസില്ലാതെ മദ്യം ഉത്പാദിപ്പിക്കുന്നത് വ്യാജമദ്യ നിർമ്മാണത്തിന്റെ പരിധിയിൽ വരുമെന്നാണ് ഹർജിക്കാരന്റെ വാദം. ഇതിനാൽ ബെവ്‌കോ, മലബാർ ഡിസ്റ്റിലറീസ് മാനേജിംഗ് ഡയറക്ടർമാർ എന്നിവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.