കൊച്ചി : പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന പാചകവാതക പ്രതിസന്ധിയിൽ ഹോട്ടൽ മേഖല കടുത്ത പ്രതിസന്ധിയിൽ. കേരളത്തിൽ കൂടുതൽ ഹോട്ടലുകൾ ഇതിനകം അടച്ചുപൂട്ടിയതായാണ് വിവരം. ഇത് സാധാരണക്കാരെയും വിദ്യാർത്ഥികളെയും വലിയ തോതിൽ ബാധിച്ചു തുടങ്ങിയിട്ടുണ്ട്.(Commercial LPG cylinder shortage, Hotels are closing)
വാണിജ്യ സിലിണ്ടറുകളുടെ വിഹിതം ഉയർത്താൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഹിതം അപര്യാപ്തമാണെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാൻ മണ്ണെണ്ണ വിഹിതം ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു.
സാഹചര്യം വിശദീകരിക്കുന്നതിനായി വൈകുന്നേരം 4 മണിക്ക് വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്. പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് പാർലമെന്റ് സ്തംഭിച്ചു. സിലിണ്ടറുകളുടെ ചിത്രങ്ങൾ ഉയർത്തിയും “മോദിജീ എൽ.പി.ജി” എന്ന മുദ്രാവാക്യം വിളിച്ചും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. ഹർദീപ് സിംഗ് പുരിയുടെ രാജി ആവശ്യപ്പെട്ട് എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നിലും പാർലമെന്റ് വളപ്പിലും വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്.

