Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKerala'ഇവിടുത്തെ കോൺഗ്രസ് നേതാക്കളെ പോലെയല്ല കേന്ദ്ര കോൺഗ്രസ് നേതാക്കൾ': ട്രോളുകൾക്ക് മറുപടിയുമായി...

‘ഇവിടുത്തെ കോൺഗ്രസ് നേതാക്കളെ പോലെയല്ല കേന്ദ്ര കോൺഗ്രസ് നേതാക്കൾ’: ട്രോളുകൾക്ക് മറുപടിയുമായി KK ശൈലജ | Congress

🎙️ Latest Podcast

തിരുവനന്തപുരം: ഓണം ബോണസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോൾ വീഡിയോകളിൽ വിശദീകരണവുമായി കെ.കെ. ശൈലജ. സൈബർ സംഘങ്ങൾ ഗുണ്ടകളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും രാഷ്ട്രീയ വിമർശനം ആകാമെങ്കിലും മ്ലേച്ഛമായ ഭാഷ ഉപയോഗിക്കരുതെന്നും അവർ പറഞ്ഞു.(Central Congress leaders are not like local Congress leaders, KK Shailaja responds to trolls)

പത്തനംതിട്ടയിലെ തൊഴിലുറപ്പ് തൊഴിലാളികളോട് സംസാരിക്കവെ താൻ നടത്തിയ പരാമർശങ്ങൾ വളച്ചൊടിച്ചാണ് പ്രചരിപ്പിക്കുന്നത് എന്ന് ശൈലജ വ്യക്തമാക്കി.  കേന്ദ്രസർക്കാർ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നു എന്നാണ് താൻ പറഞ്ഞത്. പദ്ധതി തുടങ്ങാൻ കോൺഗ്രസ് പിന്തുണ നൽകിയിരുന്നുവെന്നും കേന്ദ്രത്തിലെ കോൺഗ്രസ് നേതാക്കൾ ഇവിടുത്തെ പ്രവർത്തകരെപ്പോലെയല്ലെന്നും അവർ കൂട്ടിച്ചേർത്തു.

കേരളം ഓണത്തിന് 1000 രൂപ ഫെസ്റ്റിവൽ അലവൻസ് നൽകുന്നുണ്ട്. ഓണമില്ലാത്ത സംസ്ഥാനങ്ങളിൽ അവിടുത്തെ പ്രധാന ഉത്സവങ്ങൾക്ക് ഇത്തരത്തിൽ ബത്ത നൽകിക്കൂടെ എന്നാണ് താൻ ചോദിച്ചതെന്നും അവർ വിശദീകരിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.