Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKeralaKSRTC ബസിനെ മറികടക്കാൻ അനുവദിക്കാതെ കാർ യാത്രക്കാരൻ: 5 കിലോമീറ്റർ മാർഗ്ഗതടസ്സം,...

KSRTC ബസിനെ മറികടക്കാൻ അനുവദിക്കാതെ കാർ യാത്രക്കാരൻ: 5 കിലോമീറ്റർ മാർഗ്ഗതടസ്സം, പരാതി | KSRTC

🎙️ Latest Podcast

കാസർഗോഡ്: റോഡിൽ കെഎസ്ആർടിസി ബസിന് മുന്നിൽ കാർ ഓടിച്ച് മാർഗ്ഗതടസ്സം സൃഷ്ടിച്ച കാർ യാത്രക്കാരനെതിരെ പരാതി. ഞായറാഴ്ച വൈകിട്ട് കാസർഗോഡ് നിന്ന് കോട്ടയത്തേക്ക് പുറപ്പെട്ട സ്വിഫ്റ്റ് സൂപ്പർഫാസ്റ്റ് ബസിനാണ് നീലേശ്വരത്തിന് സമീപം ദുരനുഭവമുണ്ടായത്.(Car refuses to let KSRTC bus pass by, complaint)

ബസ് കാറിനെ ഓവർടേക്ക് ചെയ്തതാണ് കാർ യാത്രക്കാരനെ പ്രകോപിപ്പിച്ചത്. തുടർന്ന് തടസ്സം സൃഷ്ടിക്കുകയായിരുന്നു. അഞ്ച് കിലോമീറ്ററോളം ദൂരം ഇത്തരത്തിൽ അപകടകരമായ രീതിയിൽ കാർ ഓടിച്ച് തടസം സൃഷ്ടിച്ചു. ബസ് ജീവനക്കാർ നീലേശ്വരം പോലീസിൽ പരാതി നൽകി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.