Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeKerala'ഈ പ്രായത്തിൽ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയില്ല, 5 വർഷത്തേക്ക് ഇനി...

‘ഈ പ്രായത്തിൽ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയില്ല, 5 വർഷത്തേക്ക് ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല’: വിശദീകരണവുമായി R ശ്രീലേഖ | PM Modi

🎙️ Latest Podcast

തിരുവനന്തപുരം: ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനായി ഡൽഹിയിലേക്ക് നടത്തിയ യാത്രയിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് വിശദീകരണവുമായി കൗൺസിലർ ആർ. ശ്രീലേഖ. യാത്ര വേണ്ടെന്നു വെച്ചത് വിവാദമാക്കേണ്ടതില്ലെന്നും പൂർണ്ണമായും വ്യക്തിപരമായ കാരണങ്ങളാലാണ് പോകാതിരുന്നതെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.(Can’t travel by train at this age, R Sreelekha explains why she skipped the trip to meet the PM Modi)

ട്രെയിനിൽ അഞ്ച് ദിവസത്തോളം നീളുന്ന യാത്ര ഈ പ്രായത്തിൽ പ്രയാസകരമാണ്. വിമാന ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ലഭിച്ചെങ്കിലും അനാവശ്യമായി പൈസ ചെലവാക്കുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അവർ പറഞ്ഞു. വീട്ടിൽ 94 വയസ്സുള്ള അമ്മയുണ്ട്. സഹായത്തിന് നിൽക്കുന്ന ആൾ അവധിയിലായതിനാൽ അമ്മയെ തനിച്ചാക്കി അഞ്ച് ദിവസം മാറിനിൽക്കാൻ സാധിക്കില്ല എന്നും അവർ കൂട്ടിച്ചേർത്തു.

പാർട്ടി നേതൃത്വത്തോടോ സഹപ്രവർത്തകരോടോ ഉള്ള അനിഷ്ടം കാരണമല്ല യാത്ര ഒഴിവാക്കിയത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കി. അടുത്ത അഞ്ച് വർഷത്തേക്ക് മറ്റൊരു തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നാണ് അവരുടെ നിലപാട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.