പത്തനംതിട്ട: തിരുവല്ലയിൽ 14 വയസ്സുള്ള പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. പോക്സോ (POCSO) വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.(Brutal sexual assault on 14-year-old girl in Thiruvalla)
തിരുവല്ലയിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ 14 വയസ്സുള്ള മകളാണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയുടെ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറിയത്.
വീട്ടിലുണ്ടായിരുന്ന ഒന്നര വയസ്സുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് പ്രതികൾ 14-കാരിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. പോലീസ് അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.