Description
Digital Voice of Kerala
Monday, March 2, 2026

Digital Voice of Kerala
HomeKeralaപ്രധാനമന്ത്രിയെ കാണാൻ BJP കൗൺസിലർമാർ ഡൽഹിയിലേക്ക്: യാത്രാ സംഘത്തിൽ R ശ്രീലേഖയില്ല...

പ്രധാനമന്ത്രിയെ കാണാൻ BJP കൗൺസിലർമാർ ഡൽഹിയിലേക്ക്: യാത്രാ സംഘത്തിൽ R ശ്രീലേഖയില്ല | BJP

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിനായി തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർമാരുടെ സംഘം ഡൽഹിയിലേക്ക് തിരിച്ചു. മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് രാവിലെ ട്രെയിൻ മാർഗ്ഗമാണ് പുറപ്പെട്ടത്. എന്നാൽ, ആർ. ശ്രീലേഖ യാത്രാസംഘത്തോടൊപ്പമില്ല എന്നാണ് വിവരം.(BJP councilors head to Delhi to meet PM Modi, R Sreelekha not in the team)

ആർ. ശ്രീലേഖയും കൗൺസിലർ എം.ആർ. ഗോപനും യാത്രയിൽ നിന്ന് വിട്ടുനിൽക്കുന്നതിനെക്കുറിച്ച് ബി.ജെ.പി നേതൃത്വം വിശദീകരണം നൽകി. മാതാവിന് അസുഖമായതിനാൽ യാത്രയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് എം ആർ ഗോപൻ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ട്രെയിൻ യാത്രയ്ക്കായി എല്ലാവർക്കും ഒരേ പീരിയഡിൽ ടിക്കറ്റ് എടുത്തിരുന്നെങ്കിലും ഇവർക്ക് വരാൻ സാധിച്ചില്ല. എന്നാൽ, ആർ. ശ്രീലേഖ പിന്നീട് വിമാനമാർഗ്ഗം ഡൽഹിയിൽ എത്താൻ സാധ്യതയുണ്ടെന്നാണ് വിവരം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala