Description
Digital Voice of Kerala
Wednesday, March 11, 2026

Digital Voice of Kerala
HomeKeralaകണ്ണൂരിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; മാലൂരിൽ അതീവ ജാഗ്രത, കലക്ടറുടെ മുന്നറിയിപ്പ്...

കണ്ണൂരിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു; മാലൂരിൽ അതീവ ജാഗ്രത, കലക്ടറുടെ മുന്നറിയിപ്പ് | Bird flu Kannur

🎙️ Latest Podcast

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മാലൂർ പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു (Bird flu Kannur). തൃക്കടാരിപൊയിലിൽ ചത്ത നിലയിൽ കണ്ടെത്തിയ കാക്കയുടെ സാമ്പിളുകൾ ഭോപ്പാലിലെ ലാബിൽ പരിശോധിച്ചതിലാണ് ‘എച്ച് 5 എൻ 1’ വൈറസ് സ്ഥിരീകരിച്ചത്. ജില്ലാ മൃഗസംരക്ഷണ ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.

പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ നിർദ്ദേശിച്ചു. പക്ഷികൾ കൂട്ടത്തോടെ ചാവുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണം. ജനുവരി 17-ന് ഇരിട്ടി എടക്കാനത്ത് ചത്ത കാക്കയിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മാലൂരിലും രോഗബാധ കണ്ടെത്തിയത്.

രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ നിശ്ചിത പരിധിയിലുള്ള വളർത്തു പക്ഷികളെ നിരീക്ഷിക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും മൃഗസംരക്ഷണ വകുപ്പ് നടപടി തുടങ്ങി. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിൽ കോഴി, താറാവ് തുടങ്ങിയ വളർത്തു പക്ഷികളുടെ വില്പനയ്ക്കും കടത്തലിനും നിയന്ത്രണം ഏർപ്പെടുത്തിയേക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.