Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKeralaകളമശ്ശേരിയിൽ മെട്രോ തൂണിലിടിച്ച് ബൈക്ക് അപകടം: യുവാവിന് ദാരുണാന്ത്യം | Bike...

കളമശ്ശേരിയിൽ മെട്രോ തൂണിലിടിച്ച് ബൈക്ക് അപകടം: യുവാവിന് ദാരുണാന്ത്യം | Bike accident

🎙️ Latest Podcast

കൊച്ചി: ബൈക്ക് മെട്രോ തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ(25)യാണ് മരിച്ചത്. കളമശ്ശേരി ദേശീയപാതയിൽ പുലർച്ചെ രണ്ടേമുക്കാൽ മണിയോടെയായിരുന്നു അപകടം.(Bike accident in Kalamassery, Youth dies tragically)

എറണാകുളം ഭാഗത്ത് നിന്നും ആലുവയിലേക്ക് പോവുകയായിരുന്നു മുസ്തഫ സഞ്ചരിച്ചിരുന്ന ബൈക്ക്. കളമശ്ശേരിയിലെ മെട്രോ പില്ലർ നമ്പർ 293-ലേക്കാണ് ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ച് കയറിയത്.

അപകടം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാക്കനാട് പടമുഗളിൽ താമസിച്ചിരുന്ന മുസ്തഫ ഒരു ഐടി കമ്പനിയിലെ ജീവനക്കാരനാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.