Description
Digital Voice of Kerala
Sunday, March 8, 2026

Digital Voice of Kerala
HomeKeralaഗുരുവായൂർ ദേവസ്വം ചെയർമാനായി AV ഗോപിനാഥ് ചുമതലയേറ്റു: MU ഷിനിജ ഭരണസമിതിയിലെ...

ഗുരുവായൂർ ദേവസ്വം ചെയർമാനായി AV ഗോപിനാഥ് ചുമതലയേറ്റു: MU ഷിനിജ ഭരണസമിതിയിലെ ആദ്യ വനിതാ അംഗം | Guruvayur Devaswom

🎙️ Latest Podcast

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ പതിനാറാമത് ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു. ഡോ. വി.കെ. വിജയൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ ഗോപിനാഥിനെ സർക്കാർ ചെയർമാനായി നാമനിർദ്ദേശം ചെയ്തത്. ഇതോടൊപ്പം എം.യു. ഷിനിജയും ഭരണസമിതി അംഗമായി സത്യപ്രതിജ്ഞ ചെയ്‌തു.(AV Gopinath and MU Shinija Took charge in Guruvayur Devaswom)

ഞായറാഴ്ച രാവിലെ പത്തേകാലോടെ ഗുരുവായൂർ തെക്കേ നടയിലെ വൈഷ്ണവം ഓഡിറ്റോറിയത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. ദേവസ്വം കമ്മീഷണർ എം.ജി. രാജമാണിക്കം ഐ.എ.എസ് ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തു.  മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. എം.എൽ.എ എൻ.കെ. അക്ബർ, നഗരസഭാ ചെയർപേഴ്‌സൺ സുനിത അരവിന്ദൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

മുൻ ആലത്തൂർ എം.എൽ.എയായ ഇദ്ദേഹം പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗുരുവായൂർ ദേവസ്വം ഭരണസമിതിയിലെ ആദ്യ വനിതാ അംഗം എന്ന ചരിത്രനേട്ടവുമായാണ് ഷിനിജ ചുമതലയേറ്റത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.