Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKeralaകഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം: 2 പ്രതികൾ...

കഞ്ചാവ് കടത്തുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥനെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമം: 2 പ്രതികൾ പിടിയിൽ | Excise officer

🎙️ Latest Podcast

പത്തനംതിട്ട: കഞ്ചാവ് കടത്തുന്നതിനിടെ പിടികൂടാൻ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച 2 പേർ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ നസീബ് സുലൈമാനും ആസിഫും ആണ് പിടിയിലായത്. സാഹസികമായാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.(Attempt to kill excise officer with car, 2 suspects arrested)

രഹസ്യവിവരത്തെത്തുടർന്ന് കഞ്ചാവുമായി എത്തിയ പ്രതികളെ തടയാൻ ശ്രമിച്ച എക്സൈസ് സംഘത്തിന് നേരെ ഇവർ കാർ ഓടിച്ചു കയറ്റുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥനായ ആനന്ദിനെയാണ് പ്രതികൾ ഇടിച്ചു വീഴ്ത്തിയത്.

ആനന്ദിന്റെ ശരീരത്തിലൂടെ കാർ കയറ്റി ഇറക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും അദ്ദേഹം പെട്ടെന്ന് ഉരുണ്ടു മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി. എങ്കിലും ഇടിയുടെ ആഘാതത്തിൽ ആനന്ദിന്റെ കാലിന് രണ്ട് പൊട്ടലുകൾ സംഭവിച്ചിട്ടുണ്ട്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.