Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKerala'കണ്ണിൽ പൊടിയിടാൻ എങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു, ഇനി ആമയിൽ മാത്രമാണ് പ്രതീക്ഷ':...

‘കണ്ണിൽ പൊടിയിടാൻ എങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു, ഇനി ആമയിൽ മാത്രമാണ് പ്രതീക്ഷ’: കേന്ദ്ര ബജറ്റിനെതിരെ ജോൺ ബ്രിട്ടാസ് MP | Union Budget 2026-27

🎙️ Latest Podcast

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായത് ഒന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സംസ്ഥാനത്തെ പൂർണ്ണമായും അവഗണിച്ച നടപടി അങ്ങേയറ്റം നിരാശാജനകമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. കണ്ണിൽ പൊടിയിടാൻ പോലുമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലില്ലെന്നും ‘ഇനി ആമയിൽ മാത്രമാണ് പ്രതീക്ഷ’യെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.(At least something could have been announced to put dust in the peoples’ eyes, John Brittas MP against the Union Budget 2026-27)

ഇ. ശ്രീധരനെ മുന്നിൽ നിർത്തി അതിവേഗ റെയിൽവേയുടെ പേരിൽ കേരളത്തെ കബളിപ്പിക്കുകയായിരുന്നു. പ്രഖ്യാപിച്ച 7 അതിവേഗ റെയിൽ ഇടനാഴികളിലും കേരളമില്ല.  കഴിഞ്ഞ ബജറ്റുകളുടെ തുടർച്ചയില്ലാത്ത ബജറ്റാണിത്. ഗ്രാമീണ മേഖലയുടെ ഉത്തേജനത്തിനായി ഒരു പദ്ധതിയുമില്ല എന്നും അദ്ദേഹം പറഞ്ഞു.

എയിംസ്, അതിവേഗ റെയിൽവേ തുടങ്ങിയ കേരളത്തിന്റെ പ്രധാന ആവശ്യങ്ങളോട് ധനമന്ത്രി പുറംതിരിഞ്ഞു നിന്നു. അപൂർവ്വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും പോലെ കേരള ബജറ്റിലുണ്ടായിരുന്ന കാര്യങ്ങൾ കേന്ദ്രം ആവർത്തിക്കുകയാണ് ചെയ്തത്. കടലാമ സംരക്ഷണ കേന്ദ്രം പ്രഖ്യാപിച്ചതിനെ പരാമർശിച്ചാണ് ‘ഇനി ആമയിലാണ് പ്രതീക്ഷ’ എന്ന് അദ്ദേഹം പരിഹസിച്ചത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.