Times Kerala

 ബൈക്കിൽ പോകവേ അമ്മയുടെ കൈയിൽനിന്ന് വീണ് എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു; ദാരുണസംഭവം ആലപ്പുഴയിൽ

 
bab
 ആലപ്പുഴ: ഭർതൃപിതാവിൻ്റെ ബൈക്കിനു പിന്നിൽ കൈക്കുഞ്ഞുമായി യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കയ്യിൽ നിന്നും വീണ് എട്ട് മാസം പ്രായമായ കുഞ്ഞിന് ദാരുണന്ത്യൻ.  പൂവത്തിൽ അസ്‌ലാമിൻ്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്. എട്ടു മാസം മാത്രമായിരുന്നു കുഞ്ഞിന്റെ പ്രായം. റോഡിനു കുറുകെ അലക്ഷ്യമായി വെട്ടിച്ച വാഹനത്തിൽ ഇടിക്കാതിരിക്കാൻ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബ്രേക്ക് ചെയ്തതാണ് അപകടത്തിന് ഇടയായതെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

Related Topics

Share this story