Description
Digital Voice of Kerala
Tuesday, March 10, 2026

Digital Voice of Kerala
HomeKeralaഅണയാത്ത വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ MLA ഇന്ന് പാലക്കാട്: വീടുകളുടെ താക്കോൽദാനം...

അണയാത്ത വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ MLA ഇന്ന് പാലക്കാട്: വീടുകളുടെ താക്കോൽദാനം നിർവ്വഹിക്കും | Rahul Mamkootathil

🎙️ Latest Podcast

പാലക്കാട്: ബലാത്സംഗക്കേസുകളുമായി ബന്ധപ്പെട്ട നിയമനടപടികൾക്കും അറസ്റ്റിനും ശേഷം പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മണ്ഡലത്തിലെത്തും. എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം നിർവ്വഹിക്കും. (Amid controversies, Rahul Mamkootathil MLA will hand over the keys of the houses in Palakkad today)

ജനുവരി 11-നായിരുന്നു മൂന്നാം ബലാത്സംഗക്കേസിൽ എംഎൽഎയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നിലവിൽ രാഹുൽ ജാമ്യത്തിലിറങ്ങി. എന്നാൽ, എംഎൽഎയ്ക്ക് നിയമപരമായ വെല്ലുവിളികൾ ഒഴിയുന്നില്ല. ആദ്യ ബലാത്സംഗക്കേസിൽ രാഹുലിന് കേരള ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീം കോടതിയെ സമീപിച്ചു.

ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ട് പരാതിക്കാരി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരു കുട്ടി ഉൾപ്പെടെ പത്തോളം പേരെ എംഎൽഎ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന് ഹർജിയിൽ ആരോപിക്കുന്നു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.