Description
Digital Voice of Kerala
Saturday, March 14, 2026

Digital Voice of Kerala
HomeKeralaജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊന്നു; കരുനാഗപ്പള്ളിയിൽ നടുറോഡിൽ...

ജിം സന്തോഷ് വധക്കേസ് പ്രതി അലുവ അതുലിനെ വെട്ടിക്കൊന്നു; കരുനാഗപ്പള്ളിയിൽ നടുറോഡിൽ ഗുണ്ടാപ്പക | Aluva Athul Murder Kollam Karunagappally

🎙️ Latest Podcast

കൊല്ലം: ജില്ലയിലെ പ്രമുഖ ഗുണ്ടാ നേതാവും ജിം സന്തോഷ് വധക്കേസിലെ പ്രധാന പ്രതിയുമായ അലുവ അതുൽ കൊല്ലപ്പെട്ടു. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് കരുനാഗപ്പള്ളിയിൽ വെച്ച് അതുലിനെ ഒരു സംഘം വെട്ടിക്കൊന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. (Aluva Athul Murder Kollam Karunagappally)

 

ഇന്നോവ കാറിൽ പിന്തുടർന്ന എത്തിയ സംഘം അതുൽ സഞ്ചരിച്ചിരുന്ന കാറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് നടുറോഡിൽ വെച്ച് മാരകായുധങ്ങളുമായി അക്രമി സംഘം അതുലിനെ വെട്ടി വീഴ്ത്തി. കൃത്യം നടത്തിയ ശേഷം സംഘം വേഗത്തിൽ രക്ഷപ്പെട്ടു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതികളെ തിരിച്ചറിയാനുള്ള ശ്രമം ഊർജ്ജിതമാക്കി.

കഴിഞ്ഞ വർഷം മാർച്ച് 27-നാണ് കരുനാഗപ്പള്ളി സ്വദേശിയായ ഗുണ്ടാ നേതാവ് ജിം സന്തോഷ് കൊല്ലപ്പെട്ടത്. ഈ കേസിൽ ജയിലിലായിരുന്ന അലുവ അതുൽ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. പങ്കജ് എന്നയാളുടെ നിർദ്ദേശപ്രകാരമാണ് താൻ ജിം സന്തോഷിനെ കൊലപ്പെടുത്തിയതെന്ന് അതുൽ മുൻപ് പോലീസിന് മൊഴി നൽകിയിരുന്നു. ഈ കൊലപാതകത്തിനുള്ള പ്രതികാരമാകാമെന്ന് പുതിയ ആക്രമണമെന്ന് പോലീസ് സംശയിക്കുന്നു. പ്രദേശത്ത് വലിയ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. കൊല്ലം ജില്ലയിലെ ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക വീണ്ടും രക്തച്ചൊരിച്ചിലിലേക്ക് നീങ്ങുന്നത് നഗരവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്.

 

Summary 

Aluva Athul, a notorious gangster and prime accused in the Jim Santhosh murder case, was hacked to death in Karunagappally, Kollam. The attack occurred as he was returning from the police station after reporting as part of his bail conditions. A gang in an Innova car rammed into his vehicle and killed him in broad daylight.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.