Description
Digital Voice of Kerala
Sunday, March 15, 2026

Digital Voice of Kerala
HomeKeralaകുറ്റിപ്പുറത്ത് 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു: ഭക്ഷ്യവിഷബാധയെന്ന് സംശയം, കുടുംബാംഗങ്ങൾ ചികിത്സയിൽ...

കുറ്റിപ്പുറത്ത് 7 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു: ഭക്ഷ്യവിഷബാധയെന്ന് സംശയം, കുടുംബാംഗങ്ങൾ ചികിത്സയിൽ | Food poisoning

🎙️ Latest Podcast

മലപ്പുറം: കുറ്റിപ്പുറം എടച്ചലത്ത് ഒരേ കുടുംബത്തിലെ ആറംഗങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. ചികിത്സ തേടി ആശുപത്രിയിലെത്തിയ ഏഴു വയസ്സുകാരി മരിച്ചു. എടച്ചലം കരിമ്പനക്കൽ ഹക്കീമിന്റെ മകൾ ലസ്ന ആണ് മരിച്ചത്. ലസ്നയുടെ മാതാവ്, സഹോദരി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ നിലവിൽ ചികിത്സയിലാണ്.(7-year-old girl collapses and dies, Food poisoning suspected)

ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ലസ്ന കുഴഞ്ഞുവീണത്. ഉടൻ തന്നെ മരണം സംഭവിക്കുകയായിരുന്നു. ലസ്നയുടെ മാതാവ്, സഹോദരി, ഹക്കീമിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടിൽ തയ്യാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഭക്ഷണം കഴിച്ചതാണ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഹക്കീമിന്റെ വീട്ടിലെത്തി ഭക്ഷണസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.