Description
Digital Voice of Kerala
Monday, March 16, 2026

Digital Voice of Kerala
HomeKerala10 വർഷത്തെ കാത്തിരിപ്പിന് വിരാമം: സൗദി എയർലൈൻസ് കരിപ്പൂരിൽ തിരിച്ചെത്തി |...

10 വർഷത്തെ കാത്തിരിപ്പിന് വിരാമം: സൗദി എയർലൈൻസ് കരിപ്പൂരിൽ തിരിച്ചെത്തി | Saudi Airlines

🎙️ Latest Podcast

മലപ്പുറം: പ്രവാസികൾക്ക് ആശ്വാസമായി സൗദി എയർലൈൻസ് നീണ്ട പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കരിപ്പൂർ വിമാനത്താവളത്തിൽ സർവീസ് പുനരാരംഭിച്ചു. വൻ വരവേൽപ്പാണ് ആദ്യ വിമാനത്തിന് വിമാനത്താവള അധികൃതരും യാത്രക്കാരും ചേർന്ന് നൽകിയത്.(10-year wait ends, Saudi Airlines returns to Karipur)

ആഴ്ചയിൽ നാല് ദിവസങ്ങളിലാണ് (ചൊവ്വ, വ്യാഴം, ശനി, ഞായർ) സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. 165 പേർക്ക് യാത്ര ചെയ്യാവുന്ന ചെറിയ വിമാനമാണ് (Narrow Body) നിലവിൽ സർവീസിന് ഉപയോഗിക്കുന്നത്. ഇതിൽ 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 ഇക്കണോമി ക്ലാസ് സീറ്റുകളുമുണ്ട്.

മലബാർ മേഖലയിൽ നിന്നുള്ള സൗദി പ്രവാസികളുടെ യാത്രാക്ലേശം പരിഹരിക്കാനും തിരക്ക് കുറയ്ക്കാനും ഈ സർവീസുകൾ സഹായിക്കും.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.