HomeCrimeമറ്റു സ്ത്രീകളുമായി സെക്സ് ചാറ്റിങ്, ശാരീരിക ബന്ധത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞത്...

മറ്റു സ്ത്രീകളുമായി സെക്സ് ചാറ്റിങ്, ശാരീരിക ബന്ധത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞത് പ്രകോപിപ്പിച്ചു, നെഞ്ചിൽ ഇടിച്ചു : ഷിജിൻ്റെ ക്രൂരതകൾ വെളിപ്പെടുത്തി ഭാര്യയുടെ രഹസ്യമൊഴി | Murder

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ഒരു വയസ്സുകാരൻ കൊല്ലപ്പെട്ട കേസിൽ പ്രതിയും കുട്ടിയുടെ പിതാവുമായ ഷിജിനെതിരെ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി ഭാര്യ. ക്രൂരമായ മർദ്ദനമാണ് കുഞ്ഞ് നേരിട്ടതെന്നും ഷിജിൻ ഒരു കൊടുംക്രിമിനലാണെന്നും യുവതി പോലീസിന് നൽകിയ രഹസ്യമൊഴിയിൽ വ്യക്തമാക്കുന്നു.(Wife’s secret statement reveals Shijin’s brutality in the murder of one year-old boy child)

സംഭവദിവസം രാത്രി ശാരീരിക ബന്ധത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതാണ് ഷിജിനെ പ്രകോപിപ്പിച്ചത്. കരച്ചിൽ നിർത്താനായി ഷിജിൻ കുഞ്ഞിനെ അതിക്രൂരമായി മർദ്ദിച്ചു. കൈമുട്ട് കൊണ്ട് കുഞ്ഞിന്റെ നെഞ്ചിലിടിച്ചതായി കൃഷ്ണപ്രിയ മൊഴി നൽകി.

മർദ്ദനത്തിന് പിന്നാലെ പുലർച്ചെ കുഞ്ഞിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ ഷിജിൻ തയ്യാറായില്ല. ഏറെ നിർബന്ധിച്ച ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. മുൻപ് കുട്ടിയുടെ കൈ ഒടിഞ്ഞപ്പോഴും ചികിത്സ നൽകാൻ ഇയാൾ വിമുഖത കാട്ടിയിരുന്നു.

ഷിജിന്റെ വഴിവിട്ട ജീവിതരീതികൾക്ക് തടസ്സം നിന്നതിന്റെ പക കുഞ്ഞിനോട് തീർക്കുകയായിരുന്നുവെന്ന് കൃഷ്ണപ്രിയ ആരോപിക്കുന്നു. നിരവധി സ്ത്രീകളുമായി ഷിജിന് ബന്ധമുണ്ടായിരുന്നു. സെക്‌സ് ചാറ്റ് ആപ്പുകളിൽ സജീവമായിരുന്നു.

കുഞ്ഞിനോട് ഒരിക്കലും സ്നേഹം കാട്ടിയിരുന്നില്ല. ഉറങ്ങാൻ കിടത്തുമ്പോൾ പുതപ്പ് കൊണ്ട് കുഞ്ഞിന്റെ മുഖം മൂടി ശ്വാസം മുട്ടിക്കുന്നത് പതിവായിരുന്നു. ഷിജിന്റെ വീട്ടിൽ താനും കുഞ്ഞും നിരന്തരമായ പീഡനമാണ് അനുഭവിച്ചിരുന്നതെന്നും കൃഷ്ണപ്രിയ പറഞ്ഞു.

WhatsApp Channel Banner

Latest updates

നീറ്റ് വിവാദം: എന്‍.ടി.എയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ...

ന്യൂഡൽഹി: നീറ്റ് യു.ജി (NTA official sacked neet ug controversy) പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തുന്നതിനിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (NTA) വൻ അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ. ഇതിന്റെ...

കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച് ബി.ജെ.പി നേതാവ് രവ്‌നീത് സിങ് ബിട്ടു;...

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിസ്ഥാനം രാജിവെച്ച് പഞ്ചാബിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവ് രവ്‌നീത് സിങ് ബിട്ടു (Ravneet singh bittu resigns). ഇദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വ കാലാവധി...

ഒരു ചെവി മുറിച്ചപ്പോൾ പൊട്ടിപ്പുറപ്പെട്ടത് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം;...

ഒരു മനുഷ്യന്റെ ചെവി മുറിച്ചെടുത്ത സംഭവം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിലേക്ക് നയിക്കുമെന്ന് ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ 1739-ൽ ബ്രിട്ടനും സ്പെയിനും തമ്മിൽ നടന്ന "ജെങ്കിൻസിന്റെ ചെവിയുടെ യുദ്ധം" (The War...

സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: യു.ഡി.എഫ് സർക്കാരിനെതിരെ ഞായറാഴ്ച മെഴുകുതിരി...

തിരുവനന്തപുരം: സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കി തുടരുന്ന അപ്രഖ്യാപിത പവർകട്ടിലും കടുത്ത രാത്രികാല വൈദ്യുതി നിയന്ത്രണത്തിലും പ്രതിഷേധിച്ച് പ്രക്ഷോഭത്തിന് സി.പി.ഐ.എം (CPIM candle light protest). വരുന്ന ഞായറാഴ്ച വൈകീട്ട് 7 മണിക്ക് സംസ്ഥാനത്തെ...

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സി.പി.എം നേതാവ് ആറ്റുകാൽ...

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ആറ്റുകാൽ ഉണ്ണിക്ക് (Attukalunni interim bail) മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു....

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....