HomeEntertainment"പീഡകനൊപ്പം വേദി പങ്കിടില്ല എന്നത് ജീവിതത്തിലെ തീരുമാനം"; മുകേഷിനെതിരെ എം.എ. ഷഹനാസ്...

“പീഡകനൊപ്പം വേദി പങ്കിടില്ല എന്നത് ജീവിതത്തിലെ തീരുമാനം”; മുകേഷിനെതിരെ എം.എ. ഷഹനാസ് | M A Shahanas

കൊച്ചി: നടനും കൊല്ലം എം.എൽ.എയുമായ മുകേഷിനൊപ്പമുള്ള തന്റെ ചിത്രം രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി എം.എ. ഷഹനാസ്. 2023-ലെ നിയമസഭ പുസ്തകോത്സവത്തിനിടെ എടുത്ത ചിത്രം പലയിടത്തും തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഷഹനാസിന്റെ പ്രതികരണം.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സൈബർ ബുള്ളിയിങ് കൊണ്ട് ആത്മഹത്യ ചെയ്ത ഒരുപാട് മനുഷ്യരുണ്ട്. അങ്ങനെ സൈബർ ബുള്ളിയിങ്ങു കാരണം ഞാൻ ആത്മഹത്യ ചെയ്തു എങ്കിൽ അത് എത്ര പ്രാവിശ്യം ആയിരിക്കണം എന്ന് ആലോചിക്കായിരുന്നു. എന്നെ പോലെ അങ്ങനെ ചിന്തിക്കുന്ന എത്ര മനുഷ്യർ ഉണ്ട്. നിലപാട് പറഞ്ഞതിന്റെ പേരിൽ, അനുഭവിച്ച ചൂഷണം പറഞ്ഞതിന്റെ പേരിൽ അങ്ങനെ അങ്ങനെ…..

എത്ര സ്ത്രീകളെ നിങ്ങൾ കൊല്ലാതെ കൊന്നിട്ടുണ്ട്? അതും സത്യം പകൽ പോലെ വെളിച്ചത്തിൽ നിങ്ങൾക്കൊക്കെ മുന്നിൽ നിന്നാലും ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ നിങ്ങൾ എത്രെ മനുഷ്യരെ കൊന്നിട്ടുണ്ട്…? ഞാൻ എന്തായാലും ആത്മഹത്യാ ചെയ്യില്ല ഞാൻ എങ്ങാനും പെട്ടന്ന് ദുരൂഹമായി മരിച്ചു പോയാൽ എനിക്ക് ചുറ്റുമുള്ള എന്റെ മകൾ അടക്കമുള്ളവരോട് ഞാൻ പറയാറുണ്ട് അത് ആരെങ്കിലും എന്നെ തല്ലി കൊന്നത് ആയിരിക്കും എന്ന്….ഞാൻ ആത്മഹത്യ ചെയ്യില്ല എന്ന്…കാരണം ഞാനെന്റെ ജീവിതത്തെ അത്രയേറെ ഇഷ്ടപെടുന്നുണ്ട്….

പറഞ്ഞു വന്നത് മറ്റൊന്നുമല്ല സൈബർ സ്പേസ് അത് ഏത് രാഷ്ട്രീയമാവട്ടെ അവരുടെ ബുള്ളിയിങ് കാല കാലങ്ങളിൽ അനുഭവിച്ചിട്ടുണ്ട്. അതോണ്ട് തന്നെ നല്ല തൊലികട്ടി തന്നെയാണ്…. ഈ നിമിഷവും കടന്നു പോകും വിചാരിച്ചു നിൽക്കാൻ ഇതു എനിക്ക് അത്ര മോശമായ അവസ്ഥയും അല്ല…ഇതിനേക്കാൾ മോശം അവസ്ഥ ഒക്കെ തരണം ചെയ്തു തന്നെയാണ് ഇന്ന് ജീവിക്കുന്ന അവസ്ഥയിൽ എത്തിയത്. അല്ലെങ്കിലും പ്രതികരിച്ചതിന്റെ പേരിൽ കാലാകാലങ്ങളിൽ നിങ്ങളൊക്കെ തന്ന മോശം പേരുകൾ ഇനി ഒരു കാലത്തും വരാനും ഇല്ല, അതിനപ്പുറം ഒരു പെണ്ണിനെ ഒരു മനുഷ്യനെ പറയാനും ഇല്ല…

ഇപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടാൻ കാരണം ചില പ്രിയപ്പെട്ട ആളുകൾ പറഞ്ഞത് കൊണ്ടാണ്. 2023 നിയമസഭ പുസ്തകോത്സവത്തിൽ മാക്ബെത് പബ്ലികേഷൻസ് ന്റെ സ്റ്റാൾ സന്ദർശിച്ച മുകേഷ് എം എൽ യും ഞാനും ഉള്ള ഫോട്ടോ പലയിടത്തും ഷെയർ ചെയ്യുന്നത് ആയിട്ട് അറിഞ്ഞു… അതിനൊരു ക്ലാരിറ്റിക്ക് വേണ്ടി എന്നെ ഇഷ്ടപെടുന്ന കുറച്ചു പേർക്ക് വേണ്ടി മാത്രം ആണ് ഈ പോസ്റ്റ്‌….ഫോട്ടോ നിങ്ങൾ ഷെയർ ചെയ്യുന്നതിൽ എനിക്കൊരു വിരോധവുമില്ല.സന്തോഷം മാത്രം ഉള്ളു..പക്ഷേ ഇല്ലാ കഥകൾ പറഞ്ഞവരുത് നിങ്ങളുടെ ഒക്കെ നിലപാടുകൾ.

2024 ആണ് ഹേമ കമ്മിറ്റി റിപ്പോർട്ട്‌ വരുന്നത് അതിന് ശേഷമാണ് സിനിമയിലെ പല യുവതികളും തുറന്നു പറച്ചിലുകൾ നടത്തിയത് ഒരുപാട് സ്ത്രീകൾ വേട്ടക്കാർക്ക് എതിരെ എഴുതിയത്, അന്നത്തെ ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ രഞ്ജിത്തിന് എതിരെ ഒരു അന്യ നാട്ടിലെ ഒരു നായിക തുറന്നു പറച്ചിൽ നടത്തിയത്,മുകേഷിന് എതിരെ നിരവധി ആരോപണങ്ങൾ വന്നത്…

സത്യത്തിൽ ഹേമ കമ്മിറ്റി റിപ്പോർട്ട്‌ സ്ത്രീകൾക്ക് തന്റേടം നൽകുന്ന സമയത്തു തന്നെയാണ് സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ അടക്കം ഇരയെ മോശമായി നടത്തിയ പ്രസ്താവനകൾ ഉണ്ടായത്…ആ സമയങ്ങളിൽ ഒക്കെ സ്ത്രീ പീഡകർ ആയ ഇവർക്കൊക്കെ എതിരെയും മന്ത്രി ആയിട്ട് പോലും സ്ത്രീകളെ പരാതിക്ക് ഒരു പ്രാധാന്യം നൽകാത്ത മന്ത്രി സജി ചെറിയാന് എതിരെയും പ്രതികരിച്ചിട്ടുണ്ട്….

ഇതൊക്കെ യൂട്യൂബിൽ ഇപ്പോഴും ചാനലുകളിൽ ഉള്ള വാർത്തയാണ്… ലിങ്ക് താഴെ കൊടുക്കുന്നു… നിങ്ങൾ എന്റെ ഫേസ് ബുക്ക്‌ വാളിൽ നിന്ന് അടർത്തി മാറ്റി കൊണ്ട് പോകുന്ന ചില ഫോട്ടോകൾക്ക് നിങ്ങൾ മാത്രമാണ് ഉത്തരവാദി ഞാനല്ല…. മീടു ആരോപണം വരുന്ന ഒരു പീഡകന്റെയും ഒപ്പം വേദി പോലും പങ്കിടില്ല എന്നത് ജീവിതത്തിൽ എടുത്ത തീരുമാനമാണ് അത് എല്ലാക്കാലത്തും ജീവിതത്തിൽ പ്രായോഗികമാക്കി എന്റെ മനസാക്ഷിയോട് കൂറ് പുലർത്തേണ്ട ഒന്നാണ്.

അതിനെയൊക്കെ നിങ്ങൾ ആൺ പെൺ വ്യത്യസമില്ലാതെ അപമാനിച്ചു കളയാം എന്നൊരു തോന്നലുണ്ട് എങ്കിൽ ഒന്നൂടി പറയുന്നു എനിക്ക് അസാമാന്യ തൊലിക്കട്ടിയാണ്.. നിങ്ങൾ എന്നെ എന്തൊക്കെ വിധത്തിൽ അപമാനപ്പെടുത്തി വിട്ടാലും അതിൽ തളരാൻ പോകുന്നില്ല.. അല്ലെങ്കിൽ ചിലപ്പോൾ ഞാൻ ആദ്യം പറഞ്ഞത് പോലെ നിങ്ങളെന്നെയങ്ങു കൊന്ന് കളഞ്ഞേക്കണം….പറഞ്ഞു വന്നത് വർഷങ്ങൾ വ്യത്യാസമുണ്ട് എന്ന് തന്നെയാണ്…

പിന്നെ ഈ കാലങ്ങളിൽ ഒക്കെയും മനസ്സിലായത് ഒരുപാട് ബഹുമാനിക്കുന്ന വായിക്കുന്ന പ്രസംഗിക്കുന്ന രാഷ്ട്രീയം സിനിമ സാഹിത്യം ഇതിലൊക്കെ ഉള്ള മനുഷ്യരെ കുറിച്ച് ഉള്ള ഞെട്ടിക്കുന്ന വിവരങ്ങൾ ആണ് പ്രിയപ്പെട്ട പെണ്ണുങ്ങൾ തരുന്നത്. അത് ഇപ്പോൾ അവസാനം ഉണ്ടായ നിയമസഭ പുസ്തകോത്സവത്തിൽ അടക്കം… അതിനൊന്നും ജാതിയില്ല മതമില്ല വർണ്ണമില്ല എന്തിനു ലിംഗ വ്യത്യാസം പോലുമില്ല….

അത്രയും മനുഷ്യരെ ചൂഷണം ചെയ്തവരെ ഒക്കെ തിരിച്ചു അറിയുമ്പോൾ ഉണ്ടാകുന്ന ഞെട്ടൽ ഉണ്ട്…. അവരോട് മിണ്ടിയതിന്റെ ഈ പറഞ്ഞ ഫോട്ടോ എടുത്തതിന്റെ അപമാനമുണ്ട്…. എന്നാലും ഒരിക്കലും ഞാൻ ഇങ്ങനെ പറയില്ല എനിക്ക് ഇങ്ങനെ ഒരു അനുഭവം അയാളിൽ നിന്ന് അവളിൽ നിന്ന് ഉണ്ടായിട്ടില്ല അതുകൊണ്ട് ഞാൻ ഇതു വിശ്വസിക്കില്ല എന്ന്….ഇരയ്ക്കൊപ്പം തന്നെയാണ് ഏത് കാലത്തും..

ഇതു വരെ പറഞ്ഞ എല്ലാ കാര്യങ്ങളും തെളിവുകൾ മനസിലാക്കി മാത്രമേ എഴുതിയിട്ട് ഉള്ളു അതുകൊണ്ട് തന്നെ ഒരുകാലത്തും ഇട്ട പോസ്റ്റ് റിമൂവ് ചെയ്യുകയോ മാറ്റി പറയുകയോ ചെയ്തിട്ടില്ല… അതെന്റെ ആത്മവിശ്വാസമാണ്. തെറ്റ് ചെയ്യാത്ത ഒരാൾക്ക് എതിരെയും എഴുതിയിട്ടും ഇല്ല മരണത്തിനു വിട്ട് കൊടുത്തിട്ടുമില്ല..

WhatsApp Channel Banner

Latest updates

‘വിദ്യാർത്ഥി പ്രക്ഷോഭം ജനാധിപത്യത്തിന് ഓക്‌സിജൻ നൽകി’: ഭരണകൂടത്തിൻ്റെയും പ്രതിപക്ഷത്തിൻ്റെയും...

മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ നടത്തിയ ശക്തമായ പ്രക്ഷോഭം ജനാധിപത്യത്തിന് പുതിയ ഓക്‌സിജൻ നൽകിയെന്ന് ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ. കോക്രോച്ച് ജനത പാർട്ടി...

CJPക്ക് പിന്നാലെ കേന്ദ്രത്തിന് തിരിച്ചടിയായി ഇ20 ജനതാ പാർട്ടി:...

ന്യൂഡൽഹി: ജന്തർ മന്തറിലെ കോക്രോച്ച് ജനത പാർട്ടി (CJP) സമര വിജയത്തിന് തൊട്ടുപിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ പ്രതിഷേധ ക്യാമ്പയിനുമായി 'ഇ 20 ജനതാ പാർട്ടി' (E20 Janata Party). എഥനോൾ കലർത്താത്ത...

ആലുവയിൽ പോക്‌സോ കേസ് ഇരയെ കാണാതായി: 16കാരി പ്രതിക്കൊപ്പം...

ആലുവ: എടത്തലയിലെ വനിതാ പഠനകേന്ദ്രത്തിൽ നിന്ന് പോക്‌സോ കേസ് ഇരയായ 16 വയസ്സുകാരിയെ കാണാതായി. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. സ്ഥാപന അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് കുടുംബം എടത്തല പോലീസിൽ പരാതി...

‘വിദ്യാർത്ഥികളെ തല്ലിച്ചതച്ചു, പ്രധാനമന്ത്രി മാപ്പ് പറയണം, അമിത് ഷാ...

ന്യൂഡൽഹി: നീറ്റ് സമരത്തിന് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിൽ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പ് പറയണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ വിശദീകരണം നൽകണമെന്നും...

കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞ് വൻ അപകടം, രണ്ടായി...

മലപ്പുറം: കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞുണ്ടായ ദാരുണ അപകടത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.(Kuttippuram...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....