Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaപതാക ഉയർത്തി ഗവർണർ: അച്ചടിച്ച പ്രസംഗം വായിച്ചില്ല, നയപ്രഖ്യാപന വിവാദത്തിൽ ദൃശ്യങ്ങൾ...

പതാക ഉയർത്തി ഗവർണർ: അച്ചടിച്ച പ്രസംഗം വായിച്ചില്ല, നയപ്രഖ്യാപന വിവാദത്തിൽ ദൃശ്യങ്ങൾ തേടി സ്പീക്കർക്ക് കത്ത് | Republic Day

തിരുവനന്തപുരം: സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. എന്നാൽ, ചടങ്ങിൽ വിതരണം ചെയ്ത സർക്കാർ തയ്യാറാക്കിയ അച്ചടിച്ച പ്രസംഗം വായിക്കാൻ അദ്ദേഹം തയ്യാറായില്ല. സർക്കാർ തയ്യാറാക്കുന്ന പ്രസംഗം വായിക്കാതെ വിട്ടത് സർക്കാരിനോടുള്ള അതൃപ്തിയുടെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.(Governor hoists flag on Republic Day, Didn’t read printed speech)

അടുത്തിടെ നിയമസഭയിൽ നടന്ന നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട തർക്കം കൂടുതൽ രൂക്ഷമാകുകയാണ്. നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങളും പൂർണ്ണരൂപവും ആവശ്യപ്പെട്ട് രാജ്ഭവൻ നിയമസഭാ സ്പീക്കർക്ക് കത്ത് നൽകി.

ഗവർണർ ചില ഭാഗങ്ങൾ വായിക്കാതെ വിട്ടതിനെ മുഖ്യമന്ത്രി സഭയിൽ പരസ്യമായി വിമർശിച്ചിരുന്നു. ഇത് ഗവർണറെ ചൊടിപ്പിച്ചിട്ടുണ്ട്. വാസ്തവവിരുദ്ധമായ കാര്യങ്ങൾ ഒഴിവാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നതാണെന്നും, അതുകൊണ്ടാണ് ചില ഭാഗങ്ങൾ വായിക്കാതിരുന്നതെന്നുമാണ് ഗവർണറുടെ നിലപാട്.

പരേഡ് പരിശോധിക്കുന്നതിനും അഭിവാദ്യം സ്വീകരിക്കുന്നതിനും ഗവർണർ കൃത്യമായി പങ്കെടുത്തുവെങ്കിലും, നയപരമായ പ്രസംഗത്തിൽ നിന്ന് വിട്ടുനിന്നത് പോര് മറ്റൊരു തലത്തിലേക്ക് എത്തിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala