കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും കുതിച്ചുയർന്ന് 95,000 രൂപയ്ക്ക് മുകളിൽ. ഇന്ന് പവന് ഒറ്റയടിക്ക് 1000 രൂപ വർധിച്ചതോടെ, ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണ്ണവില എത്തിയിരിക്കുന്നത്.(Kerala Gold price hiked, know about today's rate)
ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വില 95,200 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 125 രൂപ വർധിച്ചു. ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 11,900 രൂപയാണ്.
സ്വർണ്ണവിലയുടെ സർവകാല റെക്കോർഡ് ഒക്ടോബർ 17-ന് രേഖപ്പെടുത്തിയ 97,360 രൂപയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിൽനിന്ന് വില അതിവേഗം ഉയരുന്ന കാഴ്ചയാണ് കാണുന്നത്.
ഈ മാസത്തിന്റെ തുടക്കത്തിൽ ഒരു പവന് 90,200 രൂപയായിരുന്നു വില. നവംബർ 5-ന് 89,080 രൂപയായി താഴ്ന്നതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലവാരം. ആഗോള വിപണിയിലെ ചലനങ്ങളാണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിക്കുന്നത്.