തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ റെക്കോർഡ് പങ്കാളിത്തം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ മലയാളത്തിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്.(Youth and women should come forward to vote, says PM Modi )
2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിൽ വൻ പങ്കാളിത്തം ഉറപ്പാക്കാൻ കേരളത്തിലെ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. റെക്കോർഡ് പങ്കാളിത്തം കേരളത്തിന്റെ ജനാധിപത്യ മനോഭാവത്തിന് ഊർജ്ജം പകരും. പ്രത്യേകിച്ച് സംസ്ഥാനത്തിലെ യുവജനങ്ങളും സ്ത്രീകളും വോട്ട് രേഖപ്പെടുത്താൻ മുന്നോട്ട്…
— Narendra Modi (@narendramodi) April 9, 2026
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ജനങ്ങൾ വൻതോതിൽ വോട്ട് രേഖപ്പെടുത്താൻ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടെടുപ്പിലെ റെക്കോർഡ് പങ്കാളിത്തം കേരളത്തിന്റെ ജനാധിപത്യ മനോഭാവത്തിന് പുതിയ ഊർജ്ജം പകരുമെന്ന് അദ്ദേഹം കുറിച്ചു.
സംസ്ഥാനത്തെ യുവജനങ്ങളും സ്ത്രീകളും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാൻ സജീവമായി മുന്നോട്ട് വരണമെന്നും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പ്രത്യേകം അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കവെ, വോട്ടർമാരെ സ്വാധീനിക്കുന്നതിനും പോളിങ് ശതമാനം വർദ്ധിപ്പിക്കുന്നതിനും പ്രധാനമന്ത്രിയുടെ ഈ സന്ദേശം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാവിലെ മുതൽ തന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്.

