Description
Digital Voice of Kerala
Tuesday, March 17, 2026

Digital Voice of Kerala
HomeKerala Assembly Election 2026'പറഞ്ഞു പറ്റിക്കില്ല': തൃക്കാക്കരയിലെ ട്വന്‍റി20 സ്ഥാനാർത്ഥി അഖിൽ മാരാർ | Akhil Marar

‘പറഞ്ഞു പറ്റിക്കില്ല’: തൃക്കാക്കരയിലെ ട്വന്‍റി20 സ്ഥാനാർത്ഥി അഖിൽ മാരാർ | Akhil Marar

🎙️ Latest Podcast

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറ്റി തൃക്കാക്കരയിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി അഖിൽ മാരാർ. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടർമാരെ അഭിസംബോധന ചെയ്ത അദ്ദേഹം, താൻ ആരെയും വഞ്ചിക്കില്ലെന്ന് ഉറപ്പുനൽകി.(Will not betray anyone, says Akhil Marar, Twenty20 candidate )

ഞാൻ ഒരാളെയും പറഞ്ഞു പറ്റിക്കില്ല. അങ്ങനെ സംഭവിച്ചാൽ എന്നെ പിടിച്ചുനിർത്തി അടിച്ചോളൂ, അഖിൽ മാരാർ പറഞ്ഞു. തന്റെ സെലിബ്രിറ്റി സ്റ്റാറ്റസ് ഉപയോഗിച്ചല്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കാനാണ് താൻ മത്സരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ് ചന്ദ്രശേഖർ നയിക്കുന്ന എൻഡിഎ മുന്നണിക്കൊപ്പമാണ് നിൽക്കേണ്ടതെന്ന നിലപാടാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. സെലിബ്രിറ്റികൾക്ക് നാട്ടിൽ പ്രത്യേക വിലയൊന്നുമില്ലെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.

എൻഡിഎയുടെ ഭാഗമായി മൂന്ന് മണ്ഡലങ്ങളിൽ ട്വന്റി 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിനൊപ്പം ബിജെപി തങ്ങളുടെ 47 അംഗ ആദ്യഘട്ട പട്ടികയും പുറത്തുവിട്ടു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് പ്രഖ്യാപനം നടത്തിയത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.