Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala
HomeKerala Assembly Election 2026നാട്ടികയിൽ CC മുകുന്ദനെ കോൺഗ്രസ് കൈവിടുമോ?: സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ നീക്കമെന്ന്...

നാട്ടികയിൽ CC മുകുന്ദനെ കോൺഗ്രസ് കൈവിടുമോ?: സ്വന്തം സ്ഥാനാർത്ഥിയെ നിർത്താൻ നീക്കമെന്ന് സൂചന | CC Mukundan

🎙️ Latest Podcast

തൃശ്ശൂർ: സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ച സി.സി. മുകുന്ദൻ എം.എൽ.എയെ പിന്തുണയ്ക്കേണ്ടതില്ലെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിൽ ധാരണ. നാട്ടികയിൽ യു.ഡി.എഫ് സ്വന്തം സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനാണ് സാധ്യത. നിലവിൽ സുനിൽ ലാലൂർ, സി.കെ. വിനോദ് എന്നിവരുടെ പേരുകളാണ് കോൺഗ്രസ് പരിഗണിക്കുന്നത്.(Will Congress abandon CC Mukundan in the elections?)

സി.സി. മുകുന്ദൻ പിടിക്കുന്ന വോട്ടുകൾ ഇടത് മുന്നണിയുടേതാകുമെന്നും, അതിനാൽ ശക്തനായൊരു കോൺഗ്രസ് സ്ഥാനാർത്ഥി വന്നാൽ മണ്ഡലം പിടിക്കാമെന്നുമാണ് പ്രാദേശിക നേതൃത്വത്തിന്റെ വിലയിരുത്തൽ. ഇക്കാര്യം കെ.പി.സി.സി വഴി എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ട്. ദേശീയ നേതൃത്വമാകും അന്തിമ പ്രഖ്യാപനം നടത്തുക.

സിറ്റിംഗ് എം.എൽ.എയായ മുകുന്ദനെ മാറ്റി മുൻ എം.എൽ.എ ഗീതാ ഗോപിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ഗീതാ ഗോപിക്ക് നൽകിയത് ‘പെയ്‌മെന്റ് സീറ്റ്’ ആണെന്നും, പാർട്ടി ആവശ്യപ്പെട്ട പണം നൽകാൻ കഴിയാത്തതിനാലാണ് തന്നെ മാറ്റിയതെന്നും മുകുന്ദൻ ആരോപിച്ചിരുന്നു. നാട്ടികയിൽ സമാന ചിന്താഗതിയുള്ളവരുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് മുകുന്ദൻ പ്രഖ്യാപിച്ചിരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.