Description
Digital Voice of Kerala
Friday, March 27, 2026

Digital Voice of Kerala
HomeKerala Assembly Election 2026'വോട്ടർമാരാണ് പുലികൾ, അവർ മറുപടി പറയും': പ്രതികരിച്ച് കടകംപള്ളി സുരേന്ദ്രൻ | Voters

‘വോട്ടർമാരാണ് പുലികൾ, അവർ മറുപടി പറയും’: പ്രതികരിച്ച് കടകംപള്ളി സുരേന്ദ്രൻ | Voters

🎙️ Latest Podcast

തിരുവനന്തപുരം: തന്നെ ‘അയ്യപ്പന്റെ പുലി പിടിക്കും’ എന്ന പരിഹാസത്തിന് മറുപടിയുമായി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ഇത്തരം വിലകുറഞ്ഞ പ്രസ്താവനകൾക്ക് മറുപടി നൽകാനില്ലെന്നും യഥാർത്ഥ ‘പുലികൾ’ വോട്ടർമാരാണെന്നും അവർ മറുപടി നൽകുമെന്നും കടകംപള്ളി പറഞ്ഞു.(Voters will give the answer, Kadakampally Surendran responds to the shade )

കായ്ഫലമുള്ള വൃക്ഷത്തിലേ എല്ലാവരും കല്ലെറിയൂ എന്ന് കടകംപള്ളി പരിഹസിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം ആരോപണങ്ങൾ പതിവാണെന്നും ഇതൊന്നും വോട്ടർമാരെ സ്വാധീനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി സ്ഥാനാർത്ഥി വി. മുരളീധരൻ അഞ്ച് വർഷം കേന്ദ്രമന്ത്രിയായിരുന്നിട്ടും മണ്ഡലത്തിൽ ഒരു ‘റാന്തൽ’ പോലും വെച്ചില്ലെന്ന് കടകംപള്ളി കുറ്റപ്പെടുത്തി. പ്രാദേശിക ബിജെപി പ്രവർത്തകരുടെ ആവശ്യപ്രകാരം സുരേഷ് ഗോപി രണ്ട് ഹൈമാസ് ലൈറ്റുകൾ സ്ഥാപിച്ചു എന്നല്ലാതെ മുരളീധരൻ അഞ്ചു പൈസയുടെ വികസനം പോലും ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.