Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026ബൂത്തിനുള്ളിൽ ക്യാമറ കണ്ണടയുമായി UDF ഇലക്ഷൻ ഏജന്റ്: നാടകീയ രംഗങ്ങൾ | UDF

ബൂത്തിനുള്ളിൽ ക്യാമറ കണ്ണടയുമായി UDF ഇലക്ഷൻ ഏജന്റ്: നാടകീയ രംഗങ്ങൾ | UDF

🎙️ Latest Podcast

കാസർഗോഡ്: വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഉദുമ മണ്ഡലത്തിലെ പോളിങ് ബൂത്തിൽ ക്യാമറ ഘടിപ്പിച്ച കണ്ണടയുമായി എത്തിയ യുഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്റിനെ തടഞ്ഞു. ഉദുമയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ചീഫ് ഇലക്ഷൻ ഏജന്റ് ബി.എം. ജമാലാണ് ക്യാമറയുള്ള പ്രത്യേക തരം കണ്ണട ധരിച്ച് ബൂത്തിലെത്തിയത്.(UDF election agent with camera glasses inside the booth, Dramatic scenes)

ബേക്കൽ ഇസ്ലാമിയ എഎൽപി സ്കൂളിലെ പോളിങ് ബൂത്തിലാണ് സംഭവം നടന്നത്. സംശയത്തെത്തുടർന്ന് ഉദ്യോഗസ്ഥരും മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഇദ്ദേഹത്തെ തടയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് ക്യാമറ ഘടിപ്പിച്ച കണ്ണട പിടിച്ചെടുത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.