Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKerala Assembly Election 2026കണ്ണൂരിൽ TO മോഹനൻ: K സുധാകരന് സീറ്റില്ല, കോന്നിയിലും മാറ്റം, കോൺഗ്രസ്...

കണ്ണൂരിൽ TO മോഹനൻ: K സുധാകരന് സീറ്റില്ല, കോന്നിയിലും മാറ്റം, കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥിപ്പട്ടിക ഉടൻ | K Sudhakaran

🎙️ Latest Podcast

തിരുവനന്തപുരം: നാടകീയമായ ചർച്ചകൾക്കൊടുവിൽ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപമായെന്ന് സൂചന. കെ. സുധാകരൻ ഉൾപ്പെടെയുള്ള എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കർശന നിലപാടിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നതോടെ കണ്ണൂരിൽ മുൻ മേയർ ടി.ഒ. മോഹനൻ സ്ഥാനാർത്ഥിയാകും. രണ്ടാംഘട്ട പട്ടിക ഇന്ന് രാവിലെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിക്കും.(TO Mohanan in Kannur, no seat for K Sudhakaran, Congress will announce the second phase candidate list soon)

കണ്ണൂർ: ടി.ഒ. മോഹനൻ, നേമം: കെ.എസ്. ശബരീനാഥൻ, കോന്നി: സതീഷ് കൊച്ചുപറമ്പിൽ, ആറന്മുള: അബിൻ വർക്കി, കൊച്ചി: മുഹമ്മദ് ഷിയാസ്, നെയ്യാറ്റിൻകര: എൻ. ശക്തൻ, സുധീർ ഷാ പാലോട് (വാമനപുരം), പഴകുളം മധു (റാന്നി), റോയ് കെ. പൗലോസ് (ഇടുക്കി), നാട്ടകം സുരേഷ് (ഏറ്റുമാനൂർ) എന്നിങ്ങനെയാണ് പ്രധാന സ്ഥാനാർഥി നിർദേശങ്ങൾ.

ഉറച്ച നിലപാടിലായിരുന്നു കെ. സുധാകരൻ. ഹൈക്കമാൻഡ് തീരുമാനം പുറത്തുവന്നതോടെ വലിയൊരു രാഷ്ട്രീയ പൊട്ടിത്തെറി സുധാകരന്റെ ഭാഗത്തുനിന്നുണ്ടാകുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ് നേതൃത്വം. “ബാക്കി നാളെ നോക്കാം” എന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചിട്ടുള്ളത്. സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഹൈക്കമാൻഡും സംസ്ഥാന നേതൃത്വവും തുടരുകയാണ്. അടൂർ പ്രകാശ് എംപിക്കും സീറ്റ് ലഭിക്കില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.