Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ശിക്ഷ വിധിച്ചാലേ പത്രിക തള്ളാൻ കഴിയൂ': B ഗോപാലകൃഷ്ണൻ്റെ നാമനിർദേശ പത്രിക...

‘ശിക്ഷ വിധിച്ചാലേ പത്രിക തള്ളാൻ കഴിയൂ’: B ഗോപാലകൃഷ്ണൻ്റെ നാമനിർദേശ പത്രിക സ്വീകരിച്ചു | B Gopalakrishnan

🎙️ Latest Podcast

തൃശൂർ: വർഗീയ പരാമർശത്തിന്റെ പേരിൽ കേസിലകപ്പെട്ട ബി.ജെ.പി നേതാവും ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ബി. ഗോപാലകൃഷ്ണന്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു. പത്രിക സ്വീകരിക്കുന്നതിനെ പാർട്ടികൾ ശക്തമായി എതിർത്തുവെങ്കിലും റിട്ടേണിംഗ് ഓഫീസർ പത്രിക ശരിവെക്കുകയായിരുന്നു.(Relief for B Gopalakrishnan, Nomination papers accepted)

സ്ഥാനാർത്ഥിക്കെതിരെ കേസ് ഉണ്ടെന്നത് പത്രിക തള്ളാൻ മതിയായ കാരണല്ലെന്ന് വരണാധികാരി വ്യക്തമാക്കി. ശിക്ഷ വിധിച്ചാൽ മാത്രമേ സ്ഥാനാർത്ഥിയുടെ പത്രിക തള്ളാൻ സാധിക്കൂവെന്നും, ഈ സാഹചര്യത്തിൽ പത്രിക തള്ളാനാവില്ലെന്നും റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.

സാമുദായിക വികാരം ഇളക്കിവിട്ട് വോട്ട് തേടിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തത്. ഗുരുവായൂർ ടെമ്പിൾ പോലീസാണ് വർഗീയ പരാമർശത്തിന് കേസെടുത്തത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.