Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026'പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല': ശോഭ സുരേന്ദ്രനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ |...

‘പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല’: ശോഭ സുരേന്ദ്രനെതിരെ രാജ്‌മോഹൻ ഉണ്ണിത്താൻ | Sobha Surendran

🎙️ Latest Podcast

കാസർഗോഡ്: പാലക്കാട് മണ്ഡലത്തിലെ വോട്ടിന് പണം നൽകിയെന്ന വിവാദത്തിൽ ശോഭ സുരേന്ദ്രനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ. ശോഭ സുരേന്ദ്രൻ കേരള രാഷ്ട്രീയത്തിന് തന്നെ അപമാനമാണെന്നും അവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(Rajmohan Unnithan against Sobha Surendran on controversy in Palakkad )

പെണ്ണ് ഒരുമ്പെട്ടാൽ ബ്രഹ്മനും തടുക്കാനാവില്ല എന്ന പഴഞ്ചൊല്ല് ഉദ്ധരിച്ചുകൊണ്ടായിരുന്നു ശോഭ സുരേന്ദ്രനെതിരെയുള്ള ഉണ്ണിത്താന്റെ കടന്നാക്രമണം. ശോഭയുടെ രാഷ്ട്രീയ ശൈലിയെ അദ്ദേഹം കടുത്ത ഭാഷയിൽ വിമർശിച്ചു.

പണം നൽകുന്ന ദൃശ്യങ്ങൾ പകർത്തി പുറത്തുവിട്ട യുവാക്കളെ അദ്ദേഹം പ്രശംസിച്ചു. അവർക്ക് സോഷ്യൽ മീഡിയ അവാർഡ് നൽകണമെന്നും ഇത്തരത്തിലുള്ള അഴിമതികൾ പുറത്തുകൊണ്ടുവരുന്നത് ജനാധിപത്യത്തിന് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.