Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala
HomeKerala Assembly Election 2026UDF പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് | Rahul...

UDF പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് | Rahul Gandhi

🎙️ Latest Podcast

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് 4 മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന ബൃഹത്തായ പൊതുസമ്മേളനത്തിൽ അദ്ദേഹം പ്രവർത്തകരെ അഭിസംബോധന ചെയ്യും. മലബാർ മേഖലയിലെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശം പകരാനാണ് രാഹുൽ ഗാന്ധിയുടെ ഈ സന്ദർശനം.(Rahul Gandhi to visit Kozhikode today to invigorate UDF campaign)

സമ്മേളനത്തിന് ശേഷം പ്രത്യേകം സജ്ജീകരിച്ച ബസ്സിലായിരിക്കും അദ്ദേഹം കരിപ്പൂർ വിമാനത്താവളത്തിലേക്ക് തിരിക്കുക. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്ന് പാലക്കാട് ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിന് നേതൃത്വം നൽകും. രാവിലെ 9 മണിക്ക് ഒറ്റപ്പാലത്തെ യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ അദ്ദേഹം ഉദ്ഘാടനം ചെയ്യും.

ഇതിന് ശേഷം കോങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് കൺവെൻഷനിലും അദ്ദേഹം പങ്കെടുക്കും. പ്രമുഖ നേതാക്കൾ നേരിട്ട് കളത്തിലിറങ്ങുന്നതോടെ വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാകുമെന്നാണ് മുന്നണി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.