തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ വലിയ മാറ്റമുണ്ടാകുമെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരം ജവഹർ നഗർ സ്കൂളിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(People want change, change will come in Kerala, Rajeev Chandrasekhar casts his vote )
ഇത്തവണ കേരളത്തിൽ ഒരു മുന്നണിക്കും ഭൂരിപക്ഷം ലഭിക്കാത്ത തൂക്കുസഭ വരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യമുണ്ടായാൽ സർക്കാരുണ്ടാക്കുന്നതിൽ ബിജെപി നിർണ്ണായക ശക്തിയായി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
സഭയിൽ ബഹളം ഉണ്ടാക്കാനും ബെഞ്ചിൽ കയറി നൃത്തം ചെയ്യാനുമുള്ളവരെ ആയിരിക്കരുത് ജനങ്ങൾ തിരഞ്ഞെടുക്കേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വികസനത്തിനും ക്രിയാത്മകമായ രാഷ്ട്രീയത്തിനും വേണ്ടിയാകണം വോട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലക്കാട്ടെ വോട്ടിന് നോട്ട് വിവാദത്തിൽ നിയമപരമായ കാര്യങ്ങൾ നിയമത്തിന്റെ വഴിക്ക് നടക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

