കാസർഗോഡ്: തൃക്കരിപ്പൂർ എന്നും ഇടതുപക്ഷത്തിന് ഹൃദയപക്ഷമാണ്. എന്നാൽ ഇത്തവണ ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയതോടെ മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം മാറുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.(LDF to consolidate influence in Thrikaripur, Sandeep Varier to sabotage)
തൃക്കരിപ്പൂർ സ്വദേശിയായ മുസ്തഫയ്ക്ക് മണ്ഡലത്തിലുള്ള വ്യക്തിപരമായ സ്വാധീനവും പരിചയസമ്പത്തുമാണ് ഇടതുമുന്നണിയുടെ കരുത്ത്. പാലക്കാട് സ്വദേശിയാണെങ്കിലും സന്ദീപ് വാര്യർ മണ്ഡലത്തിൽ വേരുറപ്പിച്ചു കഴിഞ്ഞു. രവി കുളങ്ങര പ്രവാസി കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലെത്തി എൻഡിഎ ടിക്കറ്റിലാണ് ജനവിധി തേടുന്നത്.
എന്നും ഇടതുപക്ഷത്തെ മാത്രം തുണച്ച ചരിത്രമാണ് മണ്ഡലത്തിനുള്ളത്. 2021-ൽ എം. രാജഗോപാലൻ 26,137 വോട്ടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. നീലേശ്വരം നഗരസഭയും എട്ട് ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്ന മണ്ഡലത്തിൽ ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും എൽഡിഎഫ് ഭരണത്തിലാണ്.

