Description
Digital Voice of Kerala
Wednesday, March 18, 2026

Digital Voice of Kerala
HomeKerala Assembly Election 2026'കുട്ടനാട് സീറ്റ് വിറ്റു': ആരോപണവുമായി സജി ജോസഫ് രംഗത്ത് | Saji...

‘കുട്ടനാട് സീറ്റ് വിറ്റു’: ആരോപണവുമായി സജി ജോസഫ് രംഗത്ത് | Saji Joseph

🎙️ Latest Podcast

ആലപ്പുഴ: കുട്ടനാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് സജി ജോസഫ്. കുട്ടനാട് സീറ്റ് വിറ്റതാണെന്ന് അദ്ദേഹം ആരോപിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹം തന്റെ അമർഷം രേഖപ്പെടുത്തിയത്.(Kuttanad seat sold, Saji Joseph comes forward with allegations)

കുട്ടനാട് മണ്ഡലം ഒരു ‘പെയ്‌മെന്റ് സീറ്റ്’ ആയി മാറിയെന്നും സാമ്പത്തിക ശക്തികൾക്ക് വേണ്ടി നാടിനെ ബലി കൊടുക്കുകയാണ് നേതൃത്വം ചെയ്തതെന്നും സജി ജോസഫ് ആരോപിച്ചു. ഉപഭോഗവസ്തുവായി കുട്ടനാടിനെ മാറ്റി. ഇത് ജനങ്ങൾ പൊറുക്കില്ലന്നും അദ്ദേഹം കുറിച്ചു.

കുട്ടനാടിനെ വിൽപ്പന ചരക്കാക്കുന്നതിനോട് സന്ധിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫിൽ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗമാണ് കുട്ടനാട്ടിൽ മത്സരിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.