Description
Digital Voice of Kerala
Thursday, March 19, 2026

Digital Voice of Kerala
HomeKerala Assembly Election 2026കണ്ണൂരിൽ 'KS തരംഗം': പേരാവൂരിൽ സണ്ണി ജോസഫിന് പ്രതിസന്ധിയാകുമോ? | K Sudhakaran

കണ്ണൂരിൽ ‘KS തരംഗം’: പേരാവൂരിൽ സണ്ണി ജോസഫിന് പ്രതിസന്ധിയാകുമോ? | K Sudhakaran

🎙️ Latest Podcast

കണ്ണൂർ: കെ. സുധാകരനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിൽ സുധാകരൻ അനുകൂലികൾ തെരുവിലിറങ്ങി. സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾക്ക് മുകളിൽ ‘കെഎസ് ബ്രിഗേഡ്’ എന്ന പേരിൽ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ മണ്ഡലത്തിൽ യുഡിഎഫ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.(K Sudhakaran wave in Kannur, Will Sunny Joseph face a crisis in Peravoor?)

നന്ദിയില്ലെങ്കിലും നന്ദികേട് ആവരുത് എന്ന വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. സണ്ണി ജോസഫിന്റെ രാഷ്ട്രീയ വളർച്ചയിൽ സുധാകരൻ നൽകിയ പിന്തുണയെ ഓർമ്മിപ്പിച്ചുകൊണ്ടാണ് ഈ പ്രതിഷേധം. കൊട്ടിയൂർ, ചുങ്കക്കുന്ന് മുതൽ അമ്പായത്തോട് വരെയുള്ള പ്രദേശങ്ങളിൽ സണ്ണി ജോസഫിന്റെ ബോർഡുകൾക്ക് മുന്നിലായി സുധാകരനെ പിന്തുണയ്ക്കുന്ന എട്ടോളം വലിയ ഫ്ലക്സ് ബോർഡുകളാണ് ഉയർന്നിട്ടുള്ളത്.

നട്ടുനനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ കനത്ത തിരിച്ചടി നേരിടേണ്ടി വരും എന്നാണ് ഈ ബോർഡുകളിലെ മുന്നറിയിപ്പ്. കണ്ണൂർ ഡിസിസി ഓഫീസിന് മുന്നിൽ സുധാകരൻ അനുകൂലികൾ പന്തം കൊളുത്തി പ്രകടനം നടത്തി. അല്ലറ ചില്ലറ നേതാവല്ല ഇതാണ് നമ്മുടെ നേതാവ് എന്ന മുദ്രാവാക്യങ്ങളുമായാണ് അണികൾ പ്രതിഷേധിക്കുന്നത്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.