Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeKerala Assembly Election 2026'ജോസ് K മാണി പാലായിൽ തന്നെ മത്സരിക്കും': പ്രഖ്യാപിച്ച് മന്ത്രി റോഷി...

‘ജോസ് K മാണി പാലായിൽ തന്നെ മത്സരിക്കും’: പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിൻ | Jose K Mani

🎙️ Latest Podcast

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ജോസ് കെ. മാണിയോട് സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിക്കുന്നതിനിടെ ഇടപെട്ട മന്ത്രി, അദ്ദേഹം പാലായിൽ തന്നെ മത്സരിക്കും” എന്ന് പ്രഖ്യാപിക്കുകയായിരുന്നു.(Jose K Mani will contest from Pala, Minister Roshy Augustine announces)

ഇതോടെ പാലായിൽ മാണി സി. കാപ്പനും ജോസ് കെ. മാണിയും തമ്മിലുള്ള രണ്ടാം അങ്കത്തിന് ഔദ്യോഗികമായ തുടക്കമായി. തനിക്കെതിരെ മാണി സി. കാപ്പൻ നടത്തുന്ന ആരോപണങ്ങൾ അദ്ദേഹത്തിന്റെ കഴിവുകേട് മറച്ചുവെക്കാനാണെന്ന് ജോസ് കെ. മാണി പരിഹസിച്ചു.

മണ്ഡലത്തിലെ വികസന മുരടിപ്പ് എവിടെയും തുറന്നുകാണിക്കും. അതിനെ വ്യക്തിപരമായി കാണേണ്ടതില്ല. യുഡിഎഫ് ജാഥയിൽ പങ്കെടുക്കേണ്ട മാണി സി. കാപ്പൻ പാലായിൽ ഇരുന്ന് പരദൂഷണം പറയുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.