Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala
HomeKerala Assembly Election 2026'തികഞ്ഞ ആത്മവിശ്വാസം, ജനങ്ങളുടെ സർവ്വേ എനിക്കറിയാം': വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്...

‘തികഞ്ഞ ആത്മവിശ്വാസം, ജനങ്ങളുടെ സർവ്വേ എനിക്കറിയാം’: വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ് | Vote

🎙️ Latest Podcast

കണ്ണൂർ: സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും നൂറിലധികം സീറ്റുകൾ നേടി മുന്നണി അധികാരം പിടിക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. പേരാവൂർ നിയോജകമണ്ഡലത്തിലെ കടത്തുംകടവ് സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ നാലാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(I know the people’s survey, Sunny Joseph casts his vote)

തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് തനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ യുഡിഎഫ് തരംഗം ഇത്തവണയും ആവർത്തിക്കും. ചില സർവ്വേകളിൽ താൻ തോൽക്കുമെന്ന് കണ്ടു. എന്നാൽ തനിക്ക് ജനങ്ങളുടെ സർവ്വേ കൃത്യമായി അറിയാം. പേരാവൂരിൽ മൂന്ന് തവണ വിജയിച്ചു, നാലാം തവണയും ജനങ്ങൾ തുണയ്ക്കുമെന്ന ഉറപ്പുണ്ട്, സണ്ണി ജോസഫ് വ്യക്തമാക്കി.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.