തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ ഉറച്ചുനിൽക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ. ഒരാൾക്ക് ഇളവ് നൽകിയാൽ അത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും കൂടുതൽ പേർ ഇതേ ആവശ്യവുമായി രംഗത്തെത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ പാർട്ടിയോ മുന്നണിയോ യാതൊരു പ്രതിസന്ധിയിലുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Don’t make MPs contest, Rajmohan Unnithan on Assembly elections)
കാസർഗോഡ് ജില്ലയിലെ സ്ഥാനാർത്ഥി പട്ടികയിൽ താൻ ഇടപെട്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. അധിക്ഷേപിക്കുന്ന നീക്കങ്ങൾക്കെതിരെ ഹൈക്കമാൻഡിന് പരാതി നൽകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഉദുമ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ മത്സരിച്ചാൽ തനിക്ക് മികച്ച വിജയം നേടാൻ കഴിയുമെന്ന് ഉണ്ണിത്താൻ അവകാശപ്പെട്ടു. എംപി എന്ന നിലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ സാധിച്ചു. നിലവിലെ ചുമതലയിൽ തുടരുക എന്നതാണ് തന്റെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

