കൊച്ചി: അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ സിപിഎം, എസ്ഡിപിഐ നേതാക്കൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി. വോട്ടർമാരെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.(CPM and SDPI are trying to attack, G Sudhakaran files petition in High Court)
വോട്ടർമാരെ തടയുന്നുവെന്നും, ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് നീക്കമെന്നും അദ്ദേഹം പറയുന്നു. പരാതി നൽകിയിട്ടും തിരഞ്ഞെടുപ്പ് കമ്മീഷനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ നടപടി സ്വീകരിക്കുന്നില്ല എന്നും ഹർജിയിലുണ്ട്.
തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നുവന്നും, പൊതുയോഗങ്ങളിൽ വെച്ച് പരസ്യമായി ഭീഷണിപ്പെടുത്തുകയും തനിക്കെതിരെ അപവാദപ്രചാരണം നടത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഡ്രൈവറുടെ ജീവന് ഭീഷണി ഉണ്ടെന്നും അദ്ദേഹം ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

