HomeKerala Assembly Election 2026കോൺഗ്രസ് രണ്ടാം പട്ടിക പുറത്ത്; സുധാകരനും എൽദോസിനും സീറ്റില്ല, കൊച്ചിയിൽ ഷിയാസ്...

കോൺഗ്രസ് രണ്ടാം പട്ടിക പുറത്ത്; സുധാകരനും എൽദോസിനും സീറ്റില്ല, കൊച്ചിയിൽ ഷിയാസ് | Congress Candidate List 2026

ന്യൂഡൽഹി: ഏറെ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു (Congress Candidate List 2026). കണ്ണൂരിൽ കെ. സുധാകരന് സീറ്റ് നൽകേണ്ടതില്ലെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചു. പകരം അഡ്വ. ടി.ഒ. മോഹനൻ കണ്ണൂരിൽ ജനവിധി തേടും. ലൈംഗികാതിക്രമ കേസും പ്രാദേശിക എതിർപ്പും തിരിച്ചടിയായതോടെ പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിയെയും ഒഴിവാക്കി. പകരം മനോജ് മൂത്തേടൻ സ്ഥാനാർത്ഥിയാകും.

ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് കൊച്ചിയിൽ മത്സരിക്കും. കെ.സി. വേണുഗോപാൽ നിർദ്ദേശിച്ച ദീപ്തി മേരി വർഗീസിനെ മറികടന്നാണ് വി.ഡി. സതീശന്റെ വിശ്വസ്തനായ ഷിയാസ് പട്ടികയിൽ ഇടംപിടിച്ചത്. തലസ്ഥാനത്തെ ബി.ജെ.പി സ്വാധീനമുള്ള മണ്ഡലമായ നേമത്ത് കെ.എസ്. ശബരീനാഥൻ ജനവിധി തേടും. ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ തൃക്കരിപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയാകും.

കോൺഗ്രസ്സിന്റെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക

1.ഉദുമ–കെ.നീലകണ്ഠൻ

2.തൃക്കരിപ്പൂർ–സന്ദീപ് വാരിയർ

3. കല്യാശ്ശേരി–രാജീവൻ കാപ്പച്ചേരി

4. കണ്ണൂർ–ടി.ഒ. മോഹനൻ

5. മട്ടന്നൂർ–ചന്ദ്രൻ തില്ലെങ്കേരി

6. പട്ടാമ്പി–ടി.പി.ഷാജി

7. ഷൊർണൂർ–പി.ഹരിഗോവിന്ദന്ഡ

8. കുന്നംകുളം–അജയ് മോഹൻ

9. വടക്കാഞ്ചേരി–വൈശാഖ് നാരായണസ്വാമി

10. പെരുമ്പാവൂർ– മനോജ് മൂത്തേടൻ

11. വൈപ്പിൻ– ടോണി ചെമ്മണി

12. കൊച്ചി– മുഹമ്മദ് ഷിയാസ്

13. തൃപ്പൂണിത്തുറ– ദീപക് ജോയി

14. ദേവികുളം–എഫ്–രാജ

15. ഉടുമ്പൻചോല– സേനാപതി വേണു

16. ഇടുക്കി– റോയ് കെ. പൗലോസ്

17. പീരുമേട്– സിറിയക് തോമസ്

18. ഏറ്റുമാനൂർ–നാട്ടകം സുരേഷ്

19. കാഞ്ഞിരപ്പള്ളി– പ്രഫ. റോണി കെ.ബേബി

20. പൂഞ്ഞാർ– സെബാസ്റ്റ്യൻ എം.ജെ

21. ആലപ്പുഴ– എ.ഡി. തോമസ്

22. കായംകുളം – എം.ലിജു

23. ചെങ്ങന്നൂർ – എബി കുര്യാക്കോസ്

24. റാന്നി – പഴംകുളം മധു

25. ആറന്മുള – അബിൻ വർക്കി

26. കോന്നി – പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

27. അടൂർ (എസ്.സി) – അഡ്വ.ശാന്തകുമാർ

28. ചടയമംഗലം– എം.എം നസീര്‍

29. വര്‍ക്കല – വർക്കല കഹാർ

30. നെടുമങ്ങാട് – മീനങ്കാൽ കുമാർ

31. വമാനപുരം – സുധീർഷാ പാലോട്

32. കഴക്കൂട്ടം – ശരത്ചന്ദ്ര പ്രസാദ്

33. നേമം – കെ.എസ് ശബരീനാഥന്‍

34. അരുവിക്കര – വി.എസ് ശിവകുമാർ

35. പാറശാല – നെയ്യാറ്റിൻകര സനൽ

36. കാട്ടാക്കട – എം.ആർ ബൈജു

37. നെയ്യാറ്റിൻകര – എൻ.ശക്തൻ

Story Summary:
Congress has officially released its second candidate list for the Kerala Assembly elections, marking significant shifts. Senior leader K. Sudhakaran has been denied the Kannur seat, with Adv. T.O. Mohanan replacing him. In Perumbavoor, sitting MLA Eldhose Kunnappilly is replaced by Manoj Moothedan. DCC President Muhammad Shiyas won the race for the Kochi seat, while Sandeep Varier will contest from Trikkarippur. Other key candidates include K.S. Sabarinath (Nemom) and M. Liju (Kayamkulam).

WhatsApp Channel Banner

Latest updates

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

മണ്ണൂരിൽ CPIക്ക് കനത്ത തിരിച്ചടി: 200ലേറെ ബ്രാഞ്ച് കമ്മിറ്റി...

പാലക്കാട്: ഒറ്റപ്പാലം മണ്ണൂരിൽ ഭരണകക്ഷിയായ എൽഡിഎഫിലെ മുഖ്യ ഘടകകക്ഷികൾക്കിടയിൽ വൻ രാഷ്ട്രീയ ഭൂചലനം. സിപിഐ ബന്ധം ഉപേക്ഷിച്ച് ഇരുനൂറിലധികം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളാണ് ഒന്നിച്ച് സിപിഎമ്മിലേക്ക് ചേക്കേറിയത്.(Mass Defection In Palakkad Over...

എവിടെയാണ് അർജന്റീനയ്ക്ക് പിഴച്ചത്? ലോകകപ്പ് ഫൈനലിലെ തോൽവിക്ക് പിന്നിലെ...

ന്യൂയോർക്കിലെ ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ഫിഫ ലോകകപ്പ് 2026 ഫൈനലിൽ സ്പെയിനോട് 1-0 എന്ന സ്‌കോറിനാണ് അർജന്റീന പരാജയപ്പെട്ടത്. എക്സ്ട്രാ ടൈമിന്റെ 106-ാം മിനിറ്റിൽ ഫെറാൻ ടോറസ് നേടിയ ഗോളിലൂടെയാണ് സ്പെയിൻ കിരീടം...

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെയുള്ള ഭീഷണി പ്രസംഗം: DMK എംഎൽഎ...

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ പൊതുയോഗത്തിൽ വിവാദപരവും ഭീഷണിപ്പെടുത്തുന്നതുമായ പരാമർശങ്ങൾ നടത്തിയ സംഭവത്തിൽ വിളാത്തികുളം ഡിഎംകെ എംഎൽഎ ജി.വി. മാർക്കണ്ഡേയനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെ വിളാത്തികുളത്തെ വസതിയിലെത്തിയാണ്...

ഫിഫ ലോകകപ്പ് ഫൈനൽ: അർജന്റീന-സ്പെയിൻ പോരാട്ടത്തിന് പിന്നാലെ കളിക്കളത്തിൽ...

ന്യൂയോർക്കിൽ നടന്ന ഫിഫ ലോകകപ്പ് 2026 ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയെ പരാജയപ്പെടുത്തി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ കളിക്കളത്തിൽ അവിചാരിതമായി കൂട്ടത്തല്ല് പൊട്ടിപ്പുറപ്പെട്ടു (Argentina vs Spain Chaos). സ്പെയിൻ നായകൻ...

DON'T MISS

യു.പിയിൽ ഇരുകൈകളിലും വെട്ടുകത്തിയുമായി സ്‌കൂളിലെത്തി പ്രൈമറി സ്‌കൂൾ പ്രധാനധ്യാപിക;...

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൗശാമ്പിയിൽ സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനധ്യാപിക ഇരുകൈകളിലും മാരകമായ വെട്ടുകത്തികളുമായി സ്‌കൂളിലെത്തിയത് വലിയ പരിഭ്രാന്തി പരത്തി (Weapons school panic). വിദ്യാർത്ഥികളെയും സഹപ്രവർത്തകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ ഈ വിചിത്ര സംഭവത്തിന്റെ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...