തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണയുണ്ടെന്ന യുഡിഎഫ് ആരോപണം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തള്ളി. വി.ഡി. സതീശനും മറ്റ് കോൺഗ്രസ് നേതാക്കളും ഉന്നയിക്കുന്ന ഈ ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും ബിജെപിയുടെ വിജയസാധ്യത കണ്ട് പരിഭ്രാന്തരായതിനാലാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.(Congress is afraid that BJP will win, says Rajeev Chandrasekhar)
പാലക്കാട് ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ അതിശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്. ബിജെപി വിജയിക്കുമെന്ന ഭയം ആണ് കോൺഗ്രസിനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി ഡി സതീശൻ ഉന്നയിച്ച ആരോപണം അദ്ദേഹം നിഷേധിച്ചു.

