Description
Digital Voice of Kerala
Tuesday, March 24, 2026

Digital Voice of Kerala
HomeKerala Assembly Election 2026കോവൂർ കുഞ്ഞുമോനെതിരെ പരാതി: പത്രിക മാറ്റിവച്ചു | Kovoor Kunjumon

കോവൂർ കുഞ്ഞുമോനെതിരെ പരാതി: പത്രിക മാറ്റിവച്ചു | Kovoor Kunjumon

🎙️ Latest Podcast

കൊല്ലം: കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി കോവൂർ കുഞ്ഞുമോന്റെ നാമനിർദ്ദേശ പത്രികയ്‌ക്കെതിരെ പരാതി. രണ്ട് വ്യത്യസ്ത പത്രികകൾ സമർപ്പിച്ചത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് രംഗത്തെത്തിയതോടെ പത്രികയുടെ സൂക്ഷ്മപരിശോധന വരണാധികാരി മാറ്റിവെച്ചു.(Complaint against Kovoor Kunjumon, nomination postponed)

സ്വതന്ത്ര സ്ഥാനാർത്ഥിയായും ആർഎസ്പി (ലെനിനിസ്റ്റ്) സ്ഥാനാർത്ഥിയായും കുഞ്ഞുമോൻ പത്രിക നൽകിയതാണ് വിവാദത്തിന് കാരണമായത്. ഒരേസമയം രണ്ട് വിഭാഗങ്ങളിലായി പത്രിക നൽകിയത് ഭരണഘടനാ ലംഘനമാണെന്നും അതിനാൽ രണ്ട് പത്രികകളും തള്ളണമെന്നുമാണ് പരാതിക്കാരുടെ ആവശ്യം. പരാതിയിൽ കൂടുതൽ വ്യക്തത തേടുന്നതിനും നിയമവശങ്ങൾ പരിശോധിക്കുന്നതിനുമായി പത്രിക മാറ്റിവെച്ചിരിക്കുകയാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.